28 March Thursday

പ്രതിഷേധക്കടലായി 
സാമൂഹ്യ ജാഗരൺ സംഗമം

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

സിഐടിയു, കെഎസ്‌കെടിയു, കേരള കർഷകസംഘം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച സാമൂഹ്യ ജാഗരൺ സം​ഗമം സിഐടിയു ദേശീയ വൈസ്‌പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം

വിലക്കയറ്റം തടയുക, തൊഴിലാളിവിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കുക, കർഷകവിരുദ്ധ നയങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക, കർഷകത്തൊഴിലാളികൾക്ക്‌ ദേശീയതലത്തിൽ മിനിമം വേജസ്‌ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചിന്നക്കടയിൽ സാമൂഹ്യ ജാഗരൺ സംഗമം നടന്നു. സിഐടിയു, കെഎസ്‌കെടിയു, കർഷകസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഒരു പങ്കുമില്ലാത്ത വർഗീയ വാദികൾ ഇന്ന്‌ സ്വാതന്ത്ര്യ സമരത്തിന്റെ അവകാശികളായി തള്ളിക്കയറുന്നത്‌ അപഹാസ്യമാണെന്ന്‌ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി വി സത്യൻ അധ്യക്ഷനായി. 
സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌ സ്വാഗതം പറഞ്ഞു. കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജോർജ്‌ മാത്യൂ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി സജി, കർഷക ത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി എ എബ്രഹാം, കർഷകസംഘം ജില്ലാസെക്രട്ടറി സി ബാൾഡുവിൻ, സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം എൻ എസ്‌ പ്രസന്നകുമാർ, സംസ്ഥാന കമ്മിറ്റി അംഗം വി കെ അനിരുദ്ധൻ, ജില്ലാ പ്രസിഡന്റ്‌ ബിജു കെ മാത്യൂ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുജാചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top