20 April Saturday

ഇഴയിൽ തിളങ്ങും 
ഭരണഘടനയുടെ ആമുഖം

സ്വന്തം ലേഖകൻUpdated: Monday Aug 15, 2022

തുണിയിൽ തുന്നിയ ഭരണഘടനയുടെ ആമുഖവുമായി തമിഴ്നാട് സ്വദേശി ഉമാറാണി സുന്ദർ

കൊല്ലം
മലയാളം എഴുതാൻ അറിയില്ലെങ്കിലും ഭരണഘടനയുടെ ആമുഖം മലയാളത്തിൽ തുണിയിൽ തുന്നിച്ചേർത്ത് തമിഴ്നാട് സ്വദേശിയായ വീട്ടമ്മ. അരനൂറ്റാണ്ടായി കൊല്ലത്ത്‌ താമസിക്കുന്ന നാഗർകോവിൽ സ്വദേശി കൊല്ലം പട്ടത്താനം അപ്സര ജങ്‌ഷനിൽ ഷാൻസായിയിൽ ഉമാറാണി സുന്ദറാണ് (67)‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ’...എന്നു തുടങ്ങുന്ന ആമുഖം ചുവപ്പും നീലയും നിറമുള്ള നൂലുകൊണ്ട് തുന്നി ഹരിശ്രീ കുറിച്ചത്. 25 ദിവസത്തെ രാപ്പകൽ വ്യത്യാസമില്ലാത്ത അധ്വാനമാണ് വെള്ളിയാഴ്ച പൂർത്തിയായത്. 
    ചിന്നക്കടയിലെ ഷൺമുഖ സ്റ്റുഡിയോ ഉടമ രവി സുന്ദറിനെ വിവാഹം കഴിച്ചാണ് ഉമാറാണി കൊല്ലത്തെത്തിയത്. തമിഴല്ലാതെ മറ്റു ഭാഷകളൊന്നും വശമില്ല. കൊച്ചുമക്കളായ സായിറാമും സായിനാഥും എഴുതിനൽകിയ അക്ഷരങ്ങൾ നൂലിൽ നെയ്തെടുക്കുകയായിരുന്നു.നാഗർകോവിൽ സെന്റ് ജോസഫ് കോൺവെന്റിൽ പഠിക്കുമ്പോൾ എംബ്രോയിഡറി പരിശീലിച്ചതാണ് പ്രേരണയായത്. വീട്ടിലെ ജോലികൾക്കിടയിലും സമയം കണ്ടെത്തി എംബ്രോയിഡറി തുടർന്നിരുന്ന ഉമാറാണിയുടെ വീട്ടിലെ കസേരയും മേശയുമൊക്കെ ഇത്തരത്തിൽ മനോഹരമാക്കിയവയാണ്. ഭർത്താവ് രവി സുന്ദർ 2017ൽ മരിച്ചു. പ്രാക്കുളം ഗവ. എൽപി സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, ഫോട്ടോഗ്രാഫർ നരേന്ദ്രൻ എന്നിവർ മക്കളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top