19 April Friday

പ്രവാസിസംഘം ജില്ലാ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
കുണ്ടറ
പ്രവാസിസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എകദിന ശിൽപ്പശാല എൻ എസ്‌ സഹകരണ ആശുപത്രി പ്രസിഡന്റ്‌ പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യ്തു. സംഘം ജില്ലാ പ്രസിഡന്റ്‌ എ ശശിധരൻ അധ്യക്ഷനായി.  ജില്ലാ രക്ഷാധികാരി എം എച്ച് ഷാരിഷയർ മുഖ്യ പ്രഭാക്ഷണം നടത്തി. മാർക്സിയൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ജോസഫ് ആന്റണി, ജനകീയാസൂത്രണസമിതി അംഗം എസ് ജമാൽ, പ്രവാസി ക്ഷേമബോർഡ് എക്സിക്യൂട്ടീവ് ആർ അജിത്കുമാർ, റിട്ട .സഹകരണ ജോയിന്റ്‌ രജിസ്ട്രാർ സി സന്തോഷ് എന്നിവർ ക്ലാസെടുത്തു. സി അജയകുമാർ, എ ആൽഫ്രഡ്, എ എ ജലീൽ, വിജയകുമാരക്കുറുപ്പ്, രാജേന്ദ്രൻ, ഹാഷിം എന്നിവർ മോഡറേറ്റർമാരായി. ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് സ്വാഗതവും ആർ മനോജ് നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top