28 March Thursday

കർഷകർ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കൊട്ടാരക്കര ഹെഡ് പോസ്റ്റ്ഓഫീസ് ഉപരോധം സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോണ്‍സണ്‍ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം 

രാജ്യത്ത്‌ ശക്തിപ്രാപിക്കുന്ന കർഷകസമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കർഷകസംഘം പ്രവർത്തകർ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിച്ചു. പ്രകടനത്തിലും ധർണയിലും നൂറുകണക്കിന്‌ കർഷകർ അണിനിരന്നു. കർഷകസമരം ഒത്തുതീർപ്പാക്കുക, കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി രാജിവയ്‌ക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധ സമരം.
കർഷകസംഘം അഞ്ചൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ പോസ്റ്റാഫീസ് പടിക്കൽ സമരം സംസ്ഥാന കമ്മിറ്റി അംഗം വി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. വി രവീന്ദ്രനാഥ് അധ്യക്ഷനായി. അനീസ മനാഫ്, ഭാസി, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. കെ ജി അലോഷ്യസ് സ്വാഗതവും ഹരിലാൽ നന്ദിയും പറഞ്ഞു. 
കുന്നിക്കോട് ബിഎസ്എൻഎൽ ഓഫീസ് പടിക്കൽ നടത്തിയ ധർണ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ രാജഗോപാലൻനായർ ഉദ്‌ഘാടനംചെയ്തു. എം റഹിംകുട്ടി അധ്യക്ഷനായി. ഏരിയ സെക്രട്ടറി രാജു ഡെഗ്ലസ് സ്വാഗതം പറഞ്ഞു. പി ബാലചന്ദ്രൻ , എം എസ് സുധ , പ്രകാശ് , ജി കൃഷ്ണപ്രസാദ് , രാജശേഖരൻപിള്ള , സലിം എന്നിവർ സംസാരിച്ചു. 
കർഷകസംഘം കൊട്ടാരക്കരയിൽ ഹെഡ് പോസ്റ്റ്ഓഫീസ് ഉപരോധിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൺ ഉദ്ഘാടനംചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ് ബി വേണുഗോപാൽ അധ്യക്ഷനായി. സെക്രട്ടറി പി ടി ഇന്ദുകുമാർ, ആർ മധു, ജ​ഗന്നാഥപിള്ള, സൈനുല്ലാബ്ദീൻ, എൻ സന്തോഷ്, പി ദിനേശ് കുമാർ എന്നിവർ സംസാരിച്ചു.
പത്തനാപുരം കല്ലുംകടവ് പോസ്റ്റ്ഓഫീസ്‌ കർഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ ഉദ്ഘാടനംചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ്‌ എ ബി അൻസാർ അധ്യക്ഷനായി. സെക്രട്ടറി പി ജി വാസുദേവൻ ഉണ്ണി സ്വാഗതം പറഞ്ഞു. സുരേഷ് കുമാർ, സന്തോഷ് കുമാർ, രാജൻ, ഷൗബീല, മണി, ശിവദാസൻപിള്ള, ഷാജഹാൻ, നെജു എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top