20 April Saturday

അകന്നാൽ അടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020

 കൊല്ലം

ആശ്വാസത്തിനു‌ വക നൽകാതെ ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം കുതിക്കുന്നു. ശനിയാഴ്‌ച 1000 കടന്നതാണ്‌ ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്ക്‌. 1107 പേർക്കായിരുന്നു രോഗം. ഇതിനു തൊട്ടുതാഴെയുള്ള രോഗനിരക്കാണ്‌ ചൊവ്വാഴ്‌ചത്തേത്‌. 16 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 907 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്‌. 862 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. വിദേശത്തുനിന്ന്‌ എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ ഒരാൾക്കും ഉറവിടം വ്യക്തമല്ലാത്ത 26 പേർക്കും രോഗമുണ്ട്‌. 410 പേർ രോഗമുക്തരായി.
കൊല്ലം നഗരസഭാ പരിധിയിൽ 278 രോഗബാധിതരാണുള്ളത്. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി– --23, പുനലൂർ– --21, പരവൂർ–-- 9, കൊട്ടാരക്കര–-- 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
പഞ്ചായത്ത് പ്രദേശങ്ങളിൽ കൊറ്റങ്കര-–- 49, അഞ്ചൽ-–- 35, തേവലക്കര–-- 33, പത്തനാപുരം, തെക്കുംഭാഗം-- 26 വീതവും കുമ്മിൾ, ആലപ്പാട് ഭാഗങ്ങളിൽ -23 വീതവും മയ്യനാട്– --22, കുലശേഖരപുരം–-- 20,  തഴവ, പന്മന ഭാഗങ്ങളിൽ -18 വീതവും വെളിയം, ചിതറ പ്രദേശങ്ങളിൽ 15 വീതവും ശൂരനാട് നോർത്ത്, കുളത്തൂപ്പുഴ പ്രദേശങ്ങളിൽ 14 വീതവും വിളക്കുടി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ 12 വീതവും നിലമേൽ -11, അലയമൺ കരവാളൂർ, കരീപ്ര ഭാഗങ്ങളിൽ 10 വീതവും ആദിച്ചനല്ലൂർ-– -9, ഏരൂർ,  ചടയമംഗലം ഭാഗങ്ങളിൽ എട്ടുവീതവും പേരയം, പെരിനാട്, പവിത്രേശ്വരം, തൃക്കോവിൽവട്ടം, ചവറ, കടയ്ക്കൽ പ്രദേശങ്ങളിൽ ഏഴു വീതവും ചാത്തന്നൂർ, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ ആറു വീതവും നെടുവത്തൂർ, ഓച്ചിറ ഭാഗങ്ങളിൽ അഞ്ചുവീതവും തേവലക്കര, കടയ്ക്കൽ, മൈലം, കുന്നത്തൂർ, കുളക്കട പ്രദേശങ്ങളിൽ നാലു വീതവും നെടുമ്പന, ഇളമ്പള്ളൂർ, ഉമ്മന്നൂർ, കല്ലുവാതുക്കൽ എന്നിവിടങ്ങളിൽ മൂന്നുവീതവും രോഗികളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top