25 April Thursday

ഹെൽപ്‌ ഡെസ്‌ക്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020
കൊല്ലം
സിഐടിയു, കെഎംഎസ്‌ആർഎ, ഡിവൈഎഫ്‌ഐ എന്നിവയുടെ നേതൃത്വത്തിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ജാഗ്രതാ പ്രവർത്തനങ്ങൾ ജില്ലയിൽ തുടങ്ങി. ചിന്നക്കടയിൽ കെഎംഎസ്‌ആർഎ ഓഫീസിൽ ആരംഭിച്ച ഹെൽപ്‌ ഡെസ്‌ക്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌  അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു. 
കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ രോഗം വരാതെ നോക്കാനും രോഗ ബാധിതരെയും ക്വാറന്റൈനിൽ കഴിയുന്നവരെയും സഹായിക്കാനും  എല്ലാവരും  രംഗത്തിറങ്ങണമെന്ന്‌ അദ്ദേഹം പറഞ്ഞു. കെഎംഎസ്‌ആർഎ ജില്ലാ പ്രസിഡന്റ് മണിക്കുട്ടൻ അധ്യക്ഷനായി.  സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ, ട്രഷറർ എ എം  ഇഖ്ബാൽ,  എഫ്‌എംആർഎഐ അഖിലേന്ത്യാ സെക്രട്ടറി എം എം ഹനീഫ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജീവൻ സ്വാഗതവും  സോണി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top