27 April Saturday

പാളം മുറിച്ചു കടക്കരുത്: 
എഴുകോണിൽ ബാരിക്കേഡ് ഉയരും

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
എഴുകോൺ
റെയിൽവേ പാളം മുറിച്ചുകടക്കുമ്പോഴുള്ള അപകടമരണങ്ങൾ വർധിച്ച സാഹചര്യത്തിൽ എഴുകോണിൽ ബാരിക്കേഡ് സ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. 
എഴുകോൺ റെയിൽവെ സ്റ്റേഷൻ മുതൽ ചീരങ്കാവ് വരെയുള്ള ഭാഗത്താണ് ബാരിക്കേഡ് സ്ഥാപിക്കുന്നത്. സ്റ്റേഷനും നെടുമ്പായിക്കുളം മേൽപ്പാലത്തിനും ഇടയിൽ ഏഴ് സ്ഥലങ്ങളിൽ പാളം മുറിച്ചുകടക്കുന്ന ഇടവഴികളുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. 
ഇഎസ്ഐ ആശുപത്രിയിലേക്ക് പോകേണ്ടവർ നെടുമ്പായിക്കുളം വഴിയോ അറുപറക്കോണം വഴിയോ കറങ്ങിപ്പോകുന്നതിന് പകരം ബസിറങ്ങി പാളം മുറിച്ചുകടന്ന് പോകുകയാണ് പതിവ്. ശബ്ദം കുറഞ്ഞ ഇലക്ട്രിക് ട്രെയിന്‍ ആയതിനാൽ വളവുതിരിഞ്ഞ് വരുന്നത് അറിയാറില്ല. പാളത്തിനു ഇരുവശവും കാട് മൂടിക്കിടക്കുന്നതും അപകടമാണ്. സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി പാളത്തിന്റെ വശങ്ങൾ മാറി. അഞ്ചുമാസത്തിനുള്ളിൽ നാലുപേർ എഴുകോണിൽ ട്രെയിൻ തട്ടി മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇഎസ്ഐ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ട്രെയിൻ തട്ടി മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇഎസ്ഐ ആശുപത്രിയുടെ പ്രാധാന്യം മനസ്സിലാക്കി നടപ്പാലം നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top