29 March Friday

മതനിരപേക്ഷത അപകടത്തിലാകുമ്പോൾ കോൺഗ്രസ് മൗനത്തിൽ: സി എസ്‌ സുജാത

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

ശൂരനാട് വടക്ക് സംഗമം വാർഡ് ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്  പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി 
അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

ശൂരനാട് 
രാജ്യത്തിന്റ മതനിരപേക്ഷത അപകടത്തിലാകുമ്പോൾ കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. ശൂരനാട് വടക്ക് സംഗമം വാർഡ് ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി കേന്ദ്രസർക്കാർ ജയിലിലടയ്ക്കുകയാണ്. ഈ നിയമം സുപ്രീംകോടതി മരവിപ്പിച്ചത് കേന്ദ്ര സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും അവർ പറഞ്ഞു. 
ടി എൻ ബാബുരാജ് അധ്യക്ഷനായി. പ്രഭാകരൻപിള്ള സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, എം ഗംഗാധരക്കുറുപ്പ്, സാബു ചക്കുവള്ളി, സി എം ഗോപാലകൃഷ്ണൻനായർ, കളീക്കത്തറ ജി രാധാകൃഷ്ണപിള്ള, കെ പ്രദീപ്‌, പി ഓമനക്കുട്ടൻ, ബിന്ദു ശിവൻ, എൻ സ ന്തോഷ്‌, അനിത, സി രാജേഷ്‌കുമാർ, സ്ഥാനാർഥി സുനിൽകുമാർ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top