24 April Wednesday

കർഷകസംഘം വില്ലേജ് സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
എഴുകോൺ 
കർഷകസംഘം ഓടനാവട്ടം വില്ലേജ് സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോൺഫിലിപ് ഉദ്ഘാടനംചെയ്തു. കെ മധു അധ്യക്ഷനായി. എൽ ബാലഗോപാൽ കർഷകരെ ആദരിച്ചു. ആർ പ്രേമചന്ദ്രൻ, കെ സോമശേഖരൻ, കെ രമണി, എസ് വിനോദ്, എൽ സന്തോഷ്‌കുമാർ, സി ബിനു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ മധു (പ്രസിഡന്റ്), എസ് വിനോദ് (സെക്രട്ടറി), സി ബിനു (ട്രഷറർ). 
കരീപ്ര സൗത്ത് വില്ലേജ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ സോമൻപിള്ള ഉദ്ഘാടനംചെയ്തു. വൈ റോയി അധ്യക്ഷനായി. എൻ എസ് സജീവ്, ആർ ഗീത, ജെ മിനിമോൾ, ബി മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വൈ റോയി (പ്രസിഡന്റ്‌), ബി മുരളീധരൻപിള്ള (സെക്രട്ടറി), എസ് ബിനു (ട്രഷറർ).എഴുകോൺ വെസ്റ്റ് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റിഅംഗം ആർ വിജയൻ ഉദ്ഘാടനംചെയ്തു. എം ഷിഹാബ് അധ്യക്ഷനായി. കെ ഓമനക്കുട്ടൻ, ആർ ഗീത, കെ സുഗതൻ, ആർ പ്രബലൻ, എസ് കൃഷ്ണകുമാർ, വി അജയൻ, കെ ആർ അനിത, എസ് മോഹനൻ, എൻ രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ഷിഹാബ് (പ്രസിഡന്റ്‌), ആർ പ്രബലൻ (സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top