28 April Sunday

അറിവിൻ ആകാശത്ത്‌ 
അക്ഷരപ്പൂക്കൾ

സ്വന്തം ലേഖകൻUpdated: Sunday Nov 12, 2023

ഭരണിക്കാവ്- ജെഎംഎച്ച്എസിൽ നടന്ന അക്ഷരമുറ്റം ശാസ്താംകോട്ട ഉപജില്ലാ മത്സരത്തിൽനിന്ന്

കൊല്ലം
വിജ്ഞാനവും വിനോദവും പകർന്ന് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 2023 ഉപജില്ലാ മത്സരങ്ങൾ. അറിവിനൊപ്പം ആടിയും പാടിയും കുട്ടികൾ അക്ഷരമുറ്റം വേദികൾക്ക്‌ ഉത്സവഛായ പകർന്നു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അക്ഷരമുറ്റത്ത്‌ എത്തിയത്‌ മത്സരവേദികളെ സമ്പുഷ്ടമാക്കി. ജില്ലയിൽ 12 ഉപജില്ലയിലായി 2800ൽ അധികം മത്സരാർഥികൾ മാറ്റുരച്ചു. ജില്ലാതല ഉദ്‌ഘാടനം ശാസ്താംകോട്ട ഉപജില്ലയിലെ ഭരണിക്കാവ്- ജെഎംഎച്ച്എസിൽ കേരള കലാമണ്ഡലം വൈസ്‌ ചാൻസലർ ബി അനന്തകൃഷ്‌ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ സമ്മാനങ്ങൾ വിതരണംചെയ്തു. 
കൊല്ലം ഉപജില്ലയിൽ ഗവ. ടിടിഐയിൽ മത്സരം എം നൗഷാദ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ്‌ സമ്മാനദാനം നടത്തി. കൊട്ടാരക്കര ഉപജില്ലയിൽ കൊട്ടാരക്കര- ഗവ. എച്ച്എസ്എസിൽ മുനിസിപ്പൽ ചെയർമാൻ എസ്‌ ആർ രമേശ്‌ ഉദ്‌ഘാടനംചെയ്തു. താലൂക്ക്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസൻ സമ്മാനം വിതരണംചെയ്തു. ചവറയിൽ കാമൻകുളങ്ങര- ജിഎൽപിഎസിൽ മത്സ്യഫെഡ്‌ ചെയർമാൻ ടി മനോഹരൻ ഉദ്‌ഘാടനംചെയ്തു.  സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ സമ്മാനവിതരണം നടത്തി. കരുനാഗപ്പള്ളി ഉപജില്ലയിൽ കരുനാഗപ്പള്ളി യുപിജിഎസിൽ സുജിത്‌ വിജയൻപിള്ള എംഎൽഎ ഉദ്‌ഘാടനംചെയ്തു. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു സമ്മാനം വിതരണംചെയ്തു. ചാത്തന്നൂരിൽ പൂതക്കുളം ഗവ. എച്ച്എസ്എസിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ സേതുമാധവൻ ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്മിണിയമ്മ സമ്മാനദാനം നിർവഹിച്ചു. വെളിയം ഉപജില്ലയിൽ- വെളിയം ബിആർസിയിൽ ജി എസ്‌ ജയലാൽ എംഎൽഎ ഉദ്‌ഘാടനംചെയ്തു. കെഎസ്‌എഫ്‌ഡിസി ഡയറക്ടർ ബോർഡ്‌ അംഗം കെ  അനിൽകുമാർ സമ്മാനങ്ങൾ വിതരണംചെയ്തു. 
കുളക്കട ഉപജില്ലയിൽ കുളക്കട- ഗവ. എച്ച്എസ്‌എസിൽ വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഹർഷകുമാർ ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി ബി ബീന സമ്മാനം വിതരണംചെയ്തു. കുണ്ടറയിൽ ഇളമ്പള്ളൂർ ബിആർസിയിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അം​ഗം ജി സുശീല സമ്മാനം വിതരണംചെയ്തു. പുനലൂർ ഉപജില്ലയിൽ പുനലൂർ ഗവ. എച്ച്എസ്എസിൽ ദേശീയ അധ്യാപക അവാർഡ്‌ ജേതാവ്‌ പ്രതീപ്‌ കണ്ണങ്കോട്‌ ഉദ്‌ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ കെ ഷാജി സമ്മാനം വിതരണംചെയ്തു.
ചടയമംഗലത്ത്‌ കടയ്‌ക്കൽ ജിവിഎച്ച്‌എസ്‌എസിൽ കിംസാറ്റ്‌ ആശുപത്രി ചെയർമാൻ എസ്‌ വിക്രമൻ ഉദ്‌ഘാടനംചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ സമ്മാനം വിതരണംചെയ്തു. അഞ്ചലിൽ ഏരൂർ- ഗവ. എച്ച്‌എസ്‌എസിൽ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ ഉദ്‌ഘാടനംചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന മുരളി സമ്മാനം വിതരണംചെയ്തു. സ്‌കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളാണ്‌ ഉപജില്ലയിൽ മത്സരിച്ചത്. 19ന്‌ കുഴിമതിക്കാട് ഗവ. എച്ച്എസ്‌എസിലാണ്‌ ജില്ലാമത്സരം. ഡിസംബർ രണ്ടിനും മൂന്നിനുമായി കണ്ണൂരിൽ സംസ്ഥാന മെഗാഫൈനലും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top