19 April Friday

പാചകവാതക വിതരണം; 
പരാതികൾ പരിഹരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
ശാസ്താംകോട്ട - 
കുന്നത്തൂർ താലൂക്കിലെ വിവിധ പാചകവാതക വിതരണ ഏജൻസികളുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ തീരുമാനമായി. കോവൂർ കുഞ്ഞുമോൻ എംഎൽഎ കുന്നത്തൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പാചകവാതക പരാതി പരിഹരിക്കുവാൻ ധാരണയായത്. 
ഓരോ ഗ്യാസ് ഏജൻസിയും ഓണക്കാലത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതക വിതരണത്തിന് നടത്തുന്ന ക്രമീകരണങ്ങളും പുതിയ കണക്ഷന്‍ നല്‍കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും യഥാസമയം താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കണം. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലണ്ടറുകൾ ദുരുപയോഗം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കും. സിലിണ്ടറുകളുടെ തൂക്കം കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ പരിശോധന ലീഗൽ മെട്രോളജി വകുപ്പ് നടത്തും കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്, ആർ ഗീത, താലൂക്ക് സപ്ലൈ ഓഫീസർ സുജ, ടി ഡാനിയൽ, രാഹുൽ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ ജി സുരേഷ് കുമാർ, താലൂക്ക് വിജിലൻസ് സമിതി അംഗങ്ങളായ എ ജമാലുദീൻകുഞ്ഞ്, കുറ്റിയിൽ ശ്യാം, പി വിജയചന്ദ്രൻനായർ, കിഴക്കതിൽ മുഹമ്മദ് കുഞ്ഞ്, എസ് നൗഷാദ്, അബ്ദുല്‍ റഷീദ്, പുത്തൂർ സനൽ, ആർ കൃഷ്ണകുമാർ, ജി ചന്ദ്രശേഖരൻ, റേഷനിങ്‌ ഇൻസ്പെക്ടർമാരായ ശിശുപാലൻപിള്ള, വി പി വിമല തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top