25 April Thursday

ജീവനക്കാരും സഹകാരികളും അണിചേർന്ന്‌ സംരക്ഷണ സദസ്സ്

സംരക്ഷണ സദസ്സ്Updated: Friday Aug 12, 2022

സഹകരണസംരക്ഷണ സദസ്സ്‌ മങ്ങാട്‌ സഹകരണബാങ്കിൽ കെസിഇയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ പ്രദീപ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം 
സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിതനീക്കം തിരിച്ചറിയുക, നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സഹകരണ ജീവനക്കാരും സഹകാരികളും സ്ഥാപനങ്ങളിൽ സംരക്ഷണ സദസ്സ് നടത്തി. കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിനു മുന്നിൽ നടന്ന പരിപാടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് വിക്രമൻ  ഉദ്ഘാടനംചെയ്തു. കിളികൊല്ലൂർ മങ്ങാട് സഹകരണബാങ്കിൽ കെസിഇയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ പ്രദീപും നെടുവത്തൂരിലെ വെളിയം സഹകരണ ബാങ്കിൽ ജില്ലാ സെക്രട്ടറി എം എസ് ശ്രീകുമാറും കൊട്ടിയം മയ്യനാട് കൂട്ടിക്കട സഹകരണ ബാങ്കിൽ സംസ്ഥാന കമ്മിറ്റി അംഗം പി ഷിബുവും ഉദ്ഘാടനംചെയ്തു.
കുണ്ടറ പെരുമ്പുഴ ബാങ്കിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ എസ് പ്രസന്നകുമാർ, ചവറ തേവലക്കര ഫാർമേഴ്‌സ് സഹകരണ ബാങ്കിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ രാമചന്ദ്രൻപിള്ള, കരീപ്ര എസ്‍സിബിയിൽ സിപിഐ എം ഏരിയ സെക്രട്ടറി ജെ രാമാനുജൻ, കൊല്ലം വടക്കേവിള ബാങ്കിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് പ്രസാദ്, ചാത്തന്നൂർ പരവൂർ സഹകരണ ബാങ്കിൽ പ്രസിഡന്റ്‌ കെ പി കുറുപ്പ്, അഞ്ചൽ എസ്‍സിബിയിൽ പ്രസിഡന്റ്‌ വി എസ് സതീഷ്, കൊട്ടാരക്കര പൂവറ്റൂർ എസ്‍സിബിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ടി ഇന്ദുകുമാർ, എൻ എസ് ആശുപത്രിയിൽ വൈസ് പ്രസിഡന്റ്‌ എ മാധവൻപിള്ള, പത്തനാപുരം ബാങ്കിൽ പ്രസിഡന്റ്‌ ബിനു ഡാനിയേൽ, കരുനാഗപ്പള്ളി ബാങ്കിൽ പ്രസിഡന്റ്‌ മുഹമ്മദ്‌ റാഫി, ചടയമംഗലം പൂയപ്പള്ളി എസ്‍സിബിയിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം സുബാഷ്, പുനലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം എ രാജഗോപാൽ, കുന്നത്തൂർ ശാസ്താംകോട്ട ബാങ്കിൽ പ്രസിഡന്റ് കെ കെ രവികുമാർ, ശൂരനാട്ട് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ എ ഷാനവാസ്, കുന്നിക്കോട് മേലില ബാങ്കിൽ ജില്ലാ കമ്മിറ്റി അംഗം സജികുമാർ,  തൃക്കടവൂർ ബാങ്കിൽ പ്രസിഡന്റ്‌ കെ വി മോഹൻബാബു എന്നിവർ സദസ്സ് ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top