19 April Friday

3 റോഡിന്‌ 365 കോടി

സ്വന്തം ലേഖകൻUpdated: Friday Aug 12, 2022
കൊല്ലം
കൊല്ലം നഗരത്തിലെ മൂന്നു റോഡിന്റെ  നവീകരണത്തിന്‌ 365.34 കോടി രൂപയുടെ പദ്ധതി. കൊല്ലം സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോജക്ടിൽ ഉൾപ്പെടുത്തി കേരള റോഡ്‌ ഫണ്ട്‌ ബോർഡാണ്‌ (കെആർഎഫ്‌ബി) പദ്ധതി നടപ്പാക്കുന്നത്‌. ഭരണാനുമതി ലഭിച്ചുകഴിഞ്ഞ പദ്ധതിയുടെ തുടർനടപടികൾ പുരോഗമിക്കുന്നു. 
മൂന്നു റോഡിന്‌ 23.76 കിലോമീറ്റർ ദൂരമുണ്ട്‌. മേവറം–- കാവനാട്‌ (പഴയ എൻഎച്ച്‌ 47) 13.15 കി. മീ., കൊല്ലം റെയിൽവേ സ്റ്റേഷൻ –-ഡീസന്റ്‌ ജങ്‌ഷൻ (6.3 കി. മീ.), തിരുമുല്ലവാരം–- കല്ലുപാലം–- കച്ചേരി (4.31 കി. മീ.)എന്നിങ്ങനെയാണ്‌ നവീകരണം. മേവറം –- കാവനാട്‌ നാലുവരിയും മറ്റ്‌ രണ്ടു റോഡ്‌ രണ്ടുവരിയുമായാണ്‌ നവീകരിക്കുക. 8.34 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. 
തട്ടാമലയിൽനിന്ന്‌ ആരംഭിക്കുന്ന റോഡ്‌ പോളയത്തോട്‌, എസ്‌എൻ കോളേജ്‌ ജങ്‌ഷൻ, ചിന്നക്കട, സിവിൽ സ്റ്റേഷൻ വഴി  കാവനാട്‌ എത്തും. തിരുമുല്ലവാരത്തുനിന്നു തുടങ്ങി അമ്മച്ചിവീട്‌, ലക്ഷ്‌മിനട, കല്ലുപാലം, ജില്ലാ ആശുപത്രി വഴി കച്ചേരിയിൽ എത്തും. റെയിൽവേ സ്റ്റേഷനിൽനിന്ന്‌ ആരംഭിക്കുന്ന റോഡ്‌ ചെമ്മാൻമുക്ക്‌, അയത്തിൽ വഴിയാണ്‌ ഡീസന്റ്‌ ജങ്‌ഷനിൽ എത്തുക.
പൊതുമരാമത്ത്‌ വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയറാണ്‌ പദ്ധതിയുടെ പ്രോജക്ട്‌ കോ–- ഓർഡിനേറ്റർ. കുണ്ടറ സ്‌പെഷ്യൽ തഹസിൽദാർ പദ്ധതിയുടെ ലാൻഡ്‌ അക്വിസിഷൻ ഓഫീസറാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top