29 March Friday

കന്നേറ്റി ജലോത്സവം ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യും: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കൊല്ലം

കന്നേറ്റി ശ്രീനാരായണഗുരു ജലോത്സവത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്താൻ സർക്കാരിന് ശുപാർശ നൽകുമെന്ന് കലക്ടർ അഫ്‌സാന പർവീൺ. 83–-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ ലോഗോ കന്നേറ്റി ബോട്ട് പവലിയനിൽ പ്രകാശിപ്പിക്കുകയായിരുന്നു കലക്ടർ. ജലോത്സവ കമ്മിറ്റി ചെയർമാൻ സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. മുനിസിപ്പല്‍ വൈസ് ചെയർപേഴ്സൺ സുനിമോൾ സ്വാഗതം പറഞ്ഞു. ആർ രാമചന്ദ്രൻ സംസാരിച്ചു. ജനറൽ ക്യാപ്റ്റൻ എസ്‌ പ്രവീൺ കുമാർ, ജനറൽ സെക്രട്ടറിമാരായ ബിനോയ് കരിമ്പാലിൽ, സുരേഷ് കൊട്ടുകാട്, കുളച്ചവരമ്പേൽ ഷാജഹാൻ, മുരളീധരൻ പഞ്ഞിവിളയിൽ, ആർ അജയകുമാർ എന്നിവർ പങ്കെടുത്തു. ലോഗോ രൂപകൽപ്പന ചെയ്ത കൃഷ്ണചന്ദ്രനെ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top