28 March Thursday

പൊലീസ് പെന്‍ഷനേഴ്സ് 
അസോസിയേഷന്‍ മേഖലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

കേരളാ പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കൊട്ടാരക്കര 
മേഖലാ സമ്മേളനം പി അയിഷാപോറ്റി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര
കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊട്ടാരക്കര മേഖലാ സമ്മേളനം കൊട്ടാരക്കര എൻഎസ്എസ് ഓഡിറ്റോറിയത്തിലെ ജോർജ്‌ ഫ്രാൻസിസ് ന​ഗറിൽ നടന്നു. പി അയിഷാപോറ്റി ഉദ്ഘാടനംചെയ്തു. കെ മോഹനൻ അധ്യക്ഷനായി. എൻ സുധാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.  കെ രാമചന്ദ്രൻ സ്വാ​ഗതം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ഉദയകുമാർ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ സ്ഥിരം സമിതി ചെയർമാൻ എസ് ആർ രമേശ്, കൗൺസിലർ വനജ രാജീവ്, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സാജു,  കൊട്ടാരക്കര ഐഎസ്എച്ച്ഒ ജോസഫ് ലിയോൺ, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. മേഖലാ സെക്രട്ടറി തുളസീധരൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി ഡി സുരേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്  എം വിനോദ്,  കെ സമ്പത്ത്, എ റഷീദ്, ത്യാ​ഗരാജൻ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ : പൂവറ്റൂർ രാമചന്ദ്രൻ (പ്രസിഡന്റ്), കുഞ്ഞുമോൻ, മോനിക്കുട്ടി (വൈസ് പ്രസിഡന്റുമാർ), രഘുകുമാർ മാറനാട് (സെക്രട്ടറി),  ത്യാ​ഗരാജൻ, ദിവാകരൻ (ജോയിന്റ് സെക്രട്ടറിമാർ), ​ഗോപാലകൃഷ്ണൻ കലയപുരം (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top