23 April Tuesday

ഒ എൻ വി പുരസ്കാരം എം മുകുന്ദന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
കൊല്ലം
മാസ് ആർട്സ് സർവീസ് സൊസൈറ്റി ആഭിമുഖ്യത്തിൽ ഒ എൻ വി മലയാളം പഠനകേന്ദ്രം ലൈബ്രറി ഏർപ്പെടുത്തിയ 2019ലെ ഒ എൻ വി പുരസ്കാരത്തിന് സാഹിത്യകാരൻ എം മുകുന്ദൻ അർഹനായി. എം മുകുന്ദന്റെ ‘നൃത്തം ചെയ്യുന്ന കുടകൾ’ നോവലിനാണ്‌ അവാർഡ്‌. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ചിത്രകാരൻ ആശ്രാമം സന്തോഷ് രൂപകൽപ്പന ചെയ്ത ഫലകവുമടങ്ങിയ പുരസ്കാരം വെള്ളിയാഴ്ച ധനമന്ത്രി കെ എൻ ബാല​ഗോപാൽ സമ്മാനിക്കും. കൊല്ലം സോപാനം കലാകേന്ദ്രത്തിൽ വൈകിട്ട് അഞ്ചിനാണ്‌ ചടങ്ങ്‌.  മാസ്‌ പ്രസിഡന്റ് എക്സ് ഏണസ്റ്റ് അധ്യക്ഷനാകും. ഒ എൻ വിയുടെ മകൻ രാജീവ് ഒ എൻ വി, കൊച്ചുമകൾ അപർണാ രാജീവ്, ആശ്രാമം ഉണ്ണിക്കൃഷ്ണൻ, അജിത, ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഒ എൻ വിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചന നടക്കും. അശോകൻ ചരുവിൽ, കെ പി നന്ദകുമാർ, ഡോ. സി ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. 2018ൽ പ്രഥമ ഒ എൻ വി പുരസ്കാരം ലഭിച്ചത് കവി കുരീപ്പുഴ ശ്രീകുമാറിനായിരുന്നു. കോവിഡ് സാഹചര്യത്തിലാണ് രണ്ടാമത്തെ പുരസ്കാരവിതരണം വൈകിയത്. 
വാർത്താസമ്മേളനത്തിൽ മാസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ്, സെക്രട്ടറി എ റഷീദ്, അശോകൻ ചരുവിൽ, ഡോ. സി ഉണ്ണിക്കൃഷ്ണൻ, രാധ കാക്കനാടൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top