20 April Saturday

കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

വെളിനല്ലൂർ പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകൾക്കുള്ള വായ്പാവിതരണം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
ലതിക വിദ്യാധരൻ ഉദ്ഘാടനംചെയ്യുന്നു

ഓയൂർ
വെളിനല്ലൂർ പഞ്ചായത്ത് കുടുംബശ്രീ  സിഡിഎസ് വിവിധ യൂണിറ്റുകൾക്ക് സംരഭക ലോൺ വിതരണംചെയ്തു. സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽനിന്ന് 25 യൂണിറ്റുകൾക്കായി 1.60 കോടി രൂപയാണ് അനുവദിച്ചത്. ഓയൂർ ക്ഷീരസംഘത്തിൽ നടന്ന പരിപാടി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അൻസർ അധ്യക്ഷനായി. സിഡിഎസ്‌ ചെയർപേഴ്സൺ സാജിത ബൈജു സ്വാഗതം പറഞ്ഞു. പിന്നാക്ക വികസന കോർപറേഷൻ മാനേജർ കെ ജെ ലത  പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെ റീന, സ്റ്റാൻഡിങ് ചെയർപേഴ്സൺ ജി ജയശ്രീ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കരിങ്ങന്നൂർ സുഷമ എന്നിവർ സംസാരിച്ചു. സിഡിഎസ്‌ വൈസ് ചെയർപേഴ്സൺ അജിതകുമാരി നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top