28 March Thursday

പത്തനാപുരത്ത് വ്യവസായ എസ്റ്റേറ്റ് നിർമാണത്തിനു തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

പത്തനാപുരത്ത് ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റിന്റെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
സാം കെ ഡാനിയൽ നിർവഹിക്കുന്നു

കൊല്ലം 
ജില്ലാ പഞ്ചായത്ത് പത്തനാപുരത്ത് ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റ് നിർമാണത്തിനു തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ നിർമാണോദ്ഘാടനം നിർവഹിച്ചു. 
വ്യവസായ മേഖലയ്ക്ക് ഗണ്യമായ പ്രാധാന്യമാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നൽകിയിട്ടുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. ഈ സാമ്പത്തിക വർഷം ഏറ്റെടുത്ത വ്യവസായ എസ്റ്റേറ്റുകളുടെ നിർമാണം കൂടി പൂർത്തീകരിച്ചാൽ 9 വ്യവസായ എസ്റ്റേറ്റുകളുള്ള സംസ്ഥാനത്തെ ഏക ജില്ലാ പഞ്ചായത്താകും കൊല്ലം. തലവൂർ, പിറവന്തൂർ, കരവാളൂർ പൂയപ്പള്ളി, നിലമേൽ എന്നിവിടങ്ങളിൽ വ്യവസായ എസ്റ്റേറ്റുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. കരീപ്രയിൽ ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചു. പിറവന്തൂർ ഇട്ടിവ എന്നിവിടങ്ങളിൽ നിർമാണം ആരംഭിക്കുകയുംചെയ്തു. 
വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനാപുരം ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ നജീബത്ത് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ആനന്ദവല്ലി, പഞ്ചായത്ത് പ്രസിഡന്റ് എസ് തുളസി, ജില്ലാ പഞ്ചായത്ത് അംഗം അനന്തുപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ, വാർഡ് അംഗം വിജയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ  ആർ ദിനേഷ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top