27 April Saturday

ബിജുവിന്‌ വേണം നാടിന്റെ കനിവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

ബിജു

കരുനാഗപ്പള്ളി
ഇരുവൃക്കയും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കരുനാഗപ്പള്ളി കേശവപുരം കളത്തില്‍ പടീറ്റതില്‍ വീട്ടില്‍ ബിജു (49)ആണ് സഹായം തേടുന്നത്. 
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബിജു ആഴ്ചയില്‍ രണ്ടു ഡയാലിസിസ് ചെയ്തുവരികയാണ്. ഉടൻ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. ബിജുവും ഭാര്യ ഷീജയും എട്ടും ആറും വയസ്സുള്ള രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് സ്വന്തമായി വസ്തുവോ വീടോ ഇല്ല. വൃക്കമാറ്റിവയ്ക്കലിനും തുടര്‍ചികിത്സയ്ക്കും വേണ്ടിവരുന്ന വന്‍തുക എങ്ങനെ കണ്ടെത്തണമെന്നറിയാത്ത അവസ്ഥയിലാണ്‌ കുടുംബം. പ്രദേശവാസികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹായത്താലാണ് നിത്യച്ചെലവ് നടത്തിവരുന്നത്. ബിജുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം ആവശ്യമാണ്‌. 
ഷീജയുടേയും കേശവപുരം ബിജു ചികിത്സാ ധനസഹായ സമിതിയുടേയും പേരില്‍ യൂണിയന്‍ ബാങ്ക് ഓഫ് കരുനാഗപ്പള്ളി ശാഖയില്‍ 5423020 1001766 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഗൂഗിൾ പേ നമ്പർ: 9526270729. ഫോൺ: 9526 262705.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top