02 May Thursday

കൊട്ടാരക്കര എക്‌സൈസ് 
കെട്ടിടസമുച്ചയം യാഥാര്‍ഥ്യമാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
കൊട്ടാരക്കര
കൊട്ടാരക്കരയിൽ എക്‌സൈസിന്‌ പുതിയ കെട്ടിട സമുച്ചയം നിർമിക്കും. റെയിൽവേ സ്റ്റേഷൻ ജങ്‌ഷനിൽ വില്ലേജ് ഓഫീസിനോട് ചേർന്ന 32 സെന്റ് സ്ഥലം അനുവദിച്ച്‌ സർക്കാർ ഉത്തരവായതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തും. ഉപയോഗ അനുമതി എക്‌സൈസ് വകുപ്പിന് കൈമാറി. കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ഓഫീസ് വാടക കെട്ടിടത്തിലാണ്‌ നിലവിൽ പ്രവർത്തിക്കുന്നത്‌. സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ് പൊതുമരാമത്ത് കെട്ടിടത്തിലും. 2009ൽ അന്നത്തെ എൽഡിഎഫ് സർക്കാർ കെട്ടിടനിർമാണത്തിന്‌ 2.09 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. 2010ൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ചുമതലയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുംചെയ്തു. എന്നാൽ, സ്ഥലത്തെ സംബന്ധിച്ച്‌ ഉടലെടുത്ത തർക്കം കോടതി വ്യവഹാരങ്ങളിൽപ്പെടുകയും നിർമാണം നിലയ്‌ക്കുകയുംചെയ്തു. പുതിയ ഭൂമിയിൽ ഉടൻ തന്നെ കെട്ടിട സമുച്ചയത്തിന്റെ നിർമാണപ്രവർത്തനം ആരംഭിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top