29 March Friday

കരുനാഗപ്പള്ളി സ്റ്റേഷൻ വികസനം യാഥാർഥ്യമാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
കരുനാഗപ്പള്ളി
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വികസനം യാഥാർഥ്യമാകുന്നു. അമൃത് ഭാരത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കരുനാഗപ്പള്ളിയെ ഉൾപ്പെടുത്താൻ റെയിൽവേ സമ്മതിച്ചതായി എ എം ആരിഫ് എംപി അറിയിച്ചു. ആലപ്പുഴ മണ്ഡലത്തിലെ കായംകുളം, ആലപ്പുഴ സ്റ്റേഷനുകളാണ്‌ ആദ്യഘട്ടത്തിൽ. ഓരോ സ്റ്റേഷന്റെയും വികസനം സംബന്ധിച്ചുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്കും സംഘടനകൾക്കും അറിയിക്കാം. 15ന് ദക്ഷിണ റെയിൽവേ ഡിവിഷൻ മാനേജരുമായി എംപി ചർച്ച നടത്തും. എംപിയുടെ നേതൃത്വത്തിൽ ഡിആർഎം ഉൾപ്പെടുന്ന ഉദ്യോഗസ്ഥസംഘം റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും. ഏറ്റവും കൂടുതൽ യാത്രക്കാരും കൂടുതൽ വരുമാനവുമുള്ള സ്റ്റേഷനുകളിൽ ഒന്നാണിത്‌. സ്റ്റേഷൻ വികസനം സംബന്ധിച്ചു നിരവധി ആവശ്യങ്ങളാണ് ഉയർന്നു വന്നത്‌. ഇരുവശങ്ങളിലൂടെ റെയിൽവേലൈൻ കടന്നുപോകുന്ന അപൂർവമായ ഐലൻഡ് സ്റ്റേഷനുകളിൽ ഒന്നാണ് കരുനാഗപ്പള്ളി. പ്ലാറ്റ്ഫോം ഒന്നിലെ ട്രാക്ക് ലൂപ്ട്രാക്ക് ആയതിനാൽ വേഗതയേറിയ ട്രെയിനുകൾക്കിവിടെ സ്റ്റോപ്പില്ല. ലൂപ്ട്രാക്ക് മാറ്റി ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണം എന്നതാണ് പ്ര ധാന ആവശ്യം. 
സ്റ്റേഷൻ ആധുനികവൽക്കരണം, രണ്ടാം പ്രവേശനകവാടം, റെയിൽവേ സ്റ്റേഷനിൽനിന്ന് വടക്കോട്ടുള്ള റോഡിന്റെ വികസനം, കംപ്യൂട്ടറൈസ്ഡ് ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ നീളം വർധിപ്പിക്കൽ, വൈദ്യുതി പ്രശ്‌നപരിഹാരം എന്നിവയും വർഷങ്ങളായുള്ള ആവശ്യങ്ങളാണ്. ഭൂമി ധാരാളമായുണ്ടെങ്കിലും റെയിവേ ഇതുവരെ വികസനത്തിനായി അത്‌ ഉപയോഗിച്ചിട്ടില്ല. ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജ്, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് കോളേജ്, അഴീക്കൽ ഹാർബർ, ബീച്ച്, താലൂക്ക് ആസ്ഥാനം തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ നിരവധിപേരാണ്‌ ഇതുവഴി ദിനംപ്രതി വന്നുപോകുന്നത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്രമായ മാറ്റം സ്റ്റേഷനിൽ വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ എം ആരിഫ് എംപി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top