26 April Friday

തപാൽ ജീവനക്കാര്‍ 
വാഹനപ്രചാരണ ജാഥ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
കൊല്ലം
നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ അംഗീകാരം പുനഃസ്ഥാപിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ തപാൽ ജീവനക്കാർ നടത്തിയ ജില്ലാ വാഹനപ്രചാരണ ജാഥയുടെ സമാപനവും ട്രേഡ് യൂണിയൻ അവകാശ സംരക്ഷണസമിതി രൂപീകരണവും എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. കടയ്ക്കലിൽനിന്ന് ആരംഭിച്ച ജാഥ കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി മിഥുൻ ഫ്ലാഗ് ഓഫ് ചെയ്തു. കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം മേഖലകളിലെ പ്രമുഖ പോസ്റ്റ് ഓഫീസുകളിൽ ജാഥ പര്യടനം നടത്തി. എൻഎഫ്പിഇ ജില്ലാ കൺവീനർ ആർ വി ശ്രീകാന്ത് ജാഥാ ക്യാപ്റ്റനായി. വിവിധ സർവീസ് ട്രേഡ് യൂണിയനുകൾ വിവിധ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. ജിഡിഎസ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ ഗോപാലകൃഷ്ണൻനായർ, പി ഫോർ യൂണിയൻ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി എസ് സുജീന്ദ്രൻ, എൻഎഫ്പിഇ ജില്ലാ സെക്രട്ടറിമാരായ ടി ബിജുകുമാർ, എസ് സുജി, ആർ സുമേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top