29 March Friday

ലൈഫ് വീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

അലയമൺ പഞ്ചായത്തിൽ ലൈഫ് വീടിന്റെ താക്കോൽ കൈമാറ്റവും ചെക്ക് വിതരണവും ക്ഷീരവികസനമന്ത്രി 
ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ 
അലയമൺ പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ച 100 വീടിന്റെ താക്കോൽ കൈമാറ്റവും 70 ഗുണഭോക്താക്കൾക്കുള്ള ചെക്ക് വിതരണവും ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ അസീന മനാഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ജി പ്രമോദ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം സി അംബികകുമാരി, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ ഗീതാകുമാരി, എം മുരളി, മിനി ഡാനിയേൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം മനീഷ്, പഞ്ചായത്ത്‌ അംഗങ്ങളായ ജി രാജു, ഐ ബി ബിന്ദുലേഖ, ജി അമ്പിളി, എസ്‌ ഷൈനി, ജേക്കബ് മാത്യൂ, പി ശോഭന, ബിനു സി ചാക്കോ, ജെ ഗീത, ജയശ്രീ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ഹംസ, പി ദിലീപ്, പഞ്ചായത്ത്‌ സെക്രട്ടറി ആർ ബിജുകുമാർ എന്നിവർ സംസാരിച്ചു.
എഴുകോൺ
കരീപ്ര പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ കൈമാറി. താക്കോൽ കൈമാറ്റവും ഗുണഭോക്‌തൃ സംഗമവും കരീപ്ര എം എൻ സ്മാരകത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് പ്രശോഭ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ എസ് ഓമനക്കുട്ടൻപിള്ള സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജാ ഹരീഷ്, കൊട്ടാരക്കര ബ്ലോക്ക്‌  പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ്, സ്ഥിരംസമിതി അധ്യക്ഷൻ എം തങ്കപ്പൻ, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ സി ഉദയകുമാർ, സന്ധ്യാഭാഗി, പഞ്ചായത്ത്‌ അംഗങ്ങളായ സന്തോഷ്‌ സാമുവൽ, ഷീബാ സജി, ഷീജ, എ ഉഷ, വൈ റോയി, സി ജി തിലകൻ, സിന്ധു ഓമനക്കുട്ടൻ, ആർ ഗീതാകുമാരി, എം എ റെയ്ച്ചൽ, സെക്രട്ടറി സജി ജോൺ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top