28 April Sunday
റേഷൻ റൈറ്റ് കാർഡ്

അതിഥിത്തൊഴിലാളികള്‍ക്ക് 
അന്നം മുടങ്ങില്ല

സ്വന്തം ലേഖകൻUpdated: Thursday Nov 9, 2023

കൊട്ടാരക്കരയിൽ നടന്ന ക്യാമ്പിൽ റേഷൻ റൈറ്റ് കാർഡ് സ്വീകരിക്കുന്ന 
അതിഥിത്തൊഴിലാളി

കൊല്ലം
റേഷൻകാർഡ് ഉടമകളായ അതിഥിത്തൊഴിലാളികൾക്ക് കേരളത്തിലെ ഏത് റേഷൻകടകളിൽനിന്നും റേഷൻ വിഹിതം വാങ്ങാൻ അവസരമൊരുക്കുന്ന റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് ജില്ലയിൽ തുടക്കം. ഇതുവരെ 415 പേർക്ക് കാർഡ് വിതരണംചെയ്തു. കരുനാ​ഗപ്പള്ളിയിൽ 207, ശാസ്താംകോട്ട 85, കൊല്ലം 52, കൊട്ടാരക്കര 51, പത്തനാപുരം 20 എന്നിങ്ങനെയാണ്  വിതരണംചെയ്തത്. പുനലൂരിൽ 150 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുള്ള കാർഡ് വിതരണം ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അതിഥിത്തൊഴിലാളികൾക്ക് സംസ്ഥാനത്ത് എവിടെനിന്നും റേഷൻ സാധനങ്ങൾ ലഭ്യമാക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ് റേഷൻ റൈറ്റ് കാർഡ്. ആധാർ കാർഡ് സ്വന്തം നാട്ടിലെ റേഷൻകാർഡുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ റേഷൻ റൈറ്റ് കാർഡ് ലഭിക്കുകയുള്ളൂ. പദ്ധതി പ്രകാരം ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ ഭാഷകളിലാണ്  കാർഡ് ലഭ്യമാക്കുന്നത്.
നാട്ടിലെ റേഷൻകാർഡ് ബിപിഎൽ, എഎവൈ തുടങ്ങി ഏതുവിഭാ​ഗത്തിലാണോ അതനുസരിച്ചുള്ള റേഷൻവിഹിതം ഇവിടെ നിന്ന് വാങ്ങാം. കുടുംബം റേഷൻ നാട്ടിൽ വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ബാക്കിയെത്രയാണോ അതു ലഭിക്കും.
താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തിയാണ്  അർഹരായ അതിഥിത്തൊഴിലാളികളെ കണ്ടെത്തിയത്. പഞ്ചായത്ത്‌ അംഗങ്ങൾ, കൗൺസിലർമാർ, കരാറുകാർ തുടങ്ങിയവരുടെ സഹായവും വിവരശേഖരണത്തിന് ലഭിച്ചു.  അർഹരായ കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. ആധാർ കാർഡ് നമ്പറും റേഷൻ കാർഡ് നമ്പറും രേഖയായി സ്വീകരിക്കും.
തൊഴിൽ ഉടമകളുടെ ഇടപെടൽ വേണംതൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവരുടെ പരിധിയിൽ ജോലിയെടുക്കുന്ന  അതിഥിത്തൊഴിലാളികളെ താലൂക്ക് സപ്ലൈ ഓഫീസർ നടത്തുന്ന ക്യാമ്പുകളിൽ ഹാജരാക്കി റേഷൻ റൈറ്റ് കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. 
താലൂക്ക് സപ്ലൈ ഓഫീസ് ഓഫീസുകളുടെ ഫോൺ നമ്പർ: കൊല്ലം 0474 2767964, കൊട്ടാരക്കര 0474 2454769, കരുനാഗപ്പള്ളി 0476 2620238,  പത്തനാപുരം-0475 2350020, പുനലൂർ -0475 2222689, കുന്നത്തൂർ 0476 2830292.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top