25 April Thursday
കരുനാഗപ്പള്ളി, പുലമൺ

ജാഗ്രത ! ബ്ലാക്ക് സ്പോട്ട്‌

സ്വന്തം ലേഖകൻUpdated: Tuesday Aug 9, 2022
കൊല്ലം
സംസ്ഥാനത്ത്‌ ഏറ്റവും റോഡപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ആദ്യരണ്ടും കൊല്ലം ജില്ലയിൽ. ദേശീയപാത 66ലെ കരുനാഗപ്പള്ളി ജങ്‌ഷനും ദേശീയപാത 744ലെ പുലമൺ ജങ്‌ഷനുമാണ് സംസ്ഥാനത്തെ പ്രധാന ബ്ലാക്ക് സ്പോട്ടുകൾ. നാറ്റ്‌പാക്‌ തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ ബ്ലാക്ക്‌സ്‌പോട്ടുകൾ നിർണയിച്ചത്‌. അതീവ ജാ​ഗ്രത വേണ്ട ആദ്യ 10 സ്‌പോട്ടുകളിൽ ഏഴാമതായി  ദേശീയപാത 66ലെ കല്ലുംതാഴം ജങ്‌ഷനുമുണ്ട്. ജില്ലയിൽ ആകെ ഏഴുപതോളം ബ്ലാക്ക് സ്പോട്ടുകളാണുള്ളത്. ഇവയിൽ ഏറെയും ദേശീയപാത 66ലാണ്‌. അപകടം പതിയിരിക്കുന്നിടം മുൻകൂട്ടി യാത്രക്കാർക്ക് ലഭ്യമാക്കാനാണ് സംസ്ഥാനത്തെ ദേശീയ –-സംസ്ഥാന പാതകളിലെയും പ്രധാന റോഡുകളിലെയും ബ്ലാക്ക്‌ സ്‌പോട്ടുകൾ നിർണയിച്ചത്. സംസ്ഥാനത്ത് അപകടസാധ്യതയേറിയ 374 സ്ഥലങ്ങളാണുള്ളത്‌. മൂന്നുവർഷത്തെ അപകട മരണങ്ങൾ, ഗുരുതര പരിക്കേറ്റത്‌ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ അപകടസ്ഥലങ്ങളുടെ നിർണയം.  വിവരങ്ങൾ സംസ്ഥാന റോഡ്‌ സുരക്ഷാ അതോറിറ്റിക്ക്‌ സമർപ്പിച്ചിട്ടുണ്ട്‌.
      ജില്ലയിലെ മറ്റ്‌ 
      ബ്ലാക്ക് സ്പോട്ടുകൾ
ചാത്തന്നൂർ ജങ്ഷൻ, താലൂക്ക് കച്ചേരി ജങ്ഷൻ, പാരിപ്പള്ളി ജങ്ഷൻ, ചങ്ങൻകുളങ്ങര, പുതിയകാവ് മാർക്കറ്റ് ജങ്ഷൻ, തട്ടാമല ജങ്ഷൻ, വവ്വാക്കാവ് ജങ്ഷൻ, ആയൂർ ജങ്ഷൻ, കൊട്ടിയം ജങ്ഷൻ, ചിന്നക്കട റൗണ്ട് എബൗട്ട്, അയത്തിൽ ബസ് സ്റ്റോപ്പ്, ജിഎച്ച്എസ്എസ് ചിതറ, ​ഗവ. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ജങ്ഷൻ, വാളകം എംഎൽഎ ജങ്ഷൻ, ഇത്തിക്കര ബസ് സ്റ്റോപ്പ് ജങ്ഷൻ, പെരുമ്പുഴ ജങ്ഷൻ, ശാസ്താംകോട്ട ജങ്ഷൻ, ഹൈസ്കൂൾ ജങ്ഷൻ കരുനാ​ഗപ്പള്ളി, സിത്താര ജ​ങ്ഷൻ തഴുത്തല,  മുക്കട പാരിപ്പള്ളി, ഇളമ്പള്ളൂർ, പോളയത്തോട് ജങ്ഷൻ, മേവറം ജങ്ഷൻ, മങ്ങാട്, കൊട്ടിയം ഇഎസ്ഐ ജങ്ഷൻ, വേട്ടുതറ ജങ്ഷൻ ബസ് സ്റ്റോപ്പ്, ചവറ ജങ്ഷൻ, ഇരവിപുരം ജങ്ഷൻ, പുനലൂർ, വള്ളിക്കീഴ് ബസ് സ്റ്റോപ്പ്, ചിങ്ങേലി ജങ്ഷൻ, മൈലം പട്ടാഴി റോഡ് ജങ്ഷൻ, നിലമേൽ ടൗൺ ജങ്ഷൻ, നീണ്ടകര ജങ്ഷൻ, നല്ലേഴുത്ത് ജങ്ഷൻ, കന്റോൺമെന്റ് റെയിൽവേ ജങ്ഷൻ, ആൽത്തറമൂട് ശിവക്ഷേത്രം, പുള്ളിമൺ ജങ്ഷൻ, ടൈറ്റാനിയം ജങ്ഷൻ, പുത്തൻതെരുവ്, ഹൈസ്കൂൾ ജങ്ഷൻ, കല്ലുവാതുക്കൽ ജങ്ഷൻ, പാൽക്കുളങ്ങര ഭ​ഗവതി ക്ഷേത്രം, പരിമണം, പൂയപ്പള്ളി സെന്റ്തോമസ് മർത്തോമ ചർച്ച്, പള്ളിമുക്ക് ജങ്ഷൻ, ഇടപ്പള്ളിക്കോട്ട ജങ്ഷൻ, ശങ്കരമംഗലം ബസ് സ്റ്റോപ്പ്, കന്നേറ്റി പാലം, ലോവർ കരിക്കകം, ഭരണിക്കാവ് ജങ്ഷൻ, ചെമ്മാമുക്ക്, കലയപുരം ജങ്ഷൻ, കുറ്റിവട്ടം ബസ് സ്റ്റോപ്പ്, കുളക്കട ആലപ്പാട്ട്ദേവീ ക്ഷേത്രം, കുണ്ടറ ആശുപത്രി ജങ്ഷൻ, തഴുത്തല, വേട്ടമുക്ക് ജങ്ഷൻ ബസ് സ്റ്റോപ്പ്, ചന്ദനത്തോപ്പ്, കണ്ണനല്ലൂർ ജങ്ഷൻ, കിളികൊല്ലൂർ ജങ്ഷൻ, കൊറ്റൻകുളങ്ങര ബസ് സ്റ്റോപ്പ്, തെറ്റിക്കുഴി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top