28 March Thursday

പോസ്റ്റ് ഒടിഞ്ഞുവീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
കടയ്ക്കൽ
ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു ദേഹത്തുവീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഭജനമഠം വി എസ് ഭവനിൽ ശ്രീകാന്തി (30)നാണ്‌ ഗുരുതര പരിക്കേറ്റത്‌. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിതറ പുതുശ്ശേരി പൂലോട് ജങ്‌ഷനിൽ തിങ്കളാഴ്ച പകലാണ് സംഭവം. സിഐടിയു തൊഴിലാളിയായ ശ്രീകാന്ത്‌ തടി ലോഡിങ്‌ കഴിഞ്ഞ് ഉച്ചഭക്ഷണം കഴിച്ച് റോഡുവക്കിലെ കൽക്കെട്ടിൽ വിശ്രമിക്കുന്നതിനിടെ സമീപത്തുനിന്ന മാവിലെ ഉണങ്ങിയ കൊമ്പ് പോസ്റ്റിലേക്ക് വീഴുകയും പോസ്റ്റ് ഒടിഞ്ഞ് ശ്രീകാന്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റ ശ്രീകാന്തിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പോസ്റ്റ് ഒടിഞ്ഞ സമയത്തുതന്നെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top