അഞ്ചൽ
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുളത്തൂപ്പുഴയിലെ 376 വിദ്യാർഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മികവ് 2022 പരിപാടിയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് ആവാർഡ് നൽകി. പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ബി രാജീവ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി അനിൽകുമാർ, ജില്ലാ പഞ്ചായത്ത്‌അംഗം കെ അനിൽകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടി പി കൃഷ്ണൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുധീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സൈഫുദീൻ, പി ലൈലാബീവി, സമിതി അംഗങ്ങളായ കെ ജി ബിജു, എസ് മോഹനൻപിള്ള, കെ ജോണി, പ്രിയരാജ്, മിനി വർഗീസ്, സെക്രട്ടറി ബി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..