ഓയൂർ
വെളിനല്ലൂർ പഞ്ചായത്തിലെ ചെങ്കൂർ –-പ്ലാങ്കുഴി കോളനിയിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം അൻസർ അധ്യക്ഷനായി. പട്ടികജാതി വികസന വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 20 വീടുകളുടെ നവീകരണം, 14 വീടുകളിലെ കിണർ നവീകരണം, 12 വീടുകൾക്ക് ശുചിമുറി നവീകരണം, റോഡ് കോൺക്രീറ്റിങ്, സ്റ്റെപ്പ് കോൺക്രീറ്റ്, ഹാൻഡ് റെയിൽ നിർമാണം, പൊതുകിണർ നവീകരണം, ചുറ്റുമതിൽ നിർമാണം, കുടിവെള്ള പദ്ധതി കണക്‌ഷൻ, അങ്കണവാടി കെട്ടിടത്തിൽ കമ്യൂണിറ്റി ഹാൾ നിർമാണം, കംപ്യൂട്ടർ, സ്കാനർ നെറ്റ് കണക്‌ഷൻ എന്നിവയാണ് കോളനിയിൽ നടപ്പാക്കുക.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആർ ജയന്തിദേവി സ്വാഗതം പറഞ്ഞു.
പട്ടികജാതി വികസന ഓഫീസർ റീന തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് അംഗം എസ് ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്ത്‌അംഗം കരിങ്ങന്നൂർ സുഷമ, പഞ്ചായത്ത് അംഗങ്ങളായ ടി കെ ജ്യോതിദാസ്, കെ വിശാഖ്, ഡി രമേശൻ, ജുബേരിയ ബീവി, നിസാർ അമ്പലംകുന്ന്, റിയാസ്, യു കെ നജുമുദീൻ, യൂസഫ് പ്ലാമുറ്റം, കൊല്ലം നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ ഗീതപ്പിള്ള എന്നിവർ സംസാരിച്ചു. ജെ അമ്പിളി നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..