16 September Tuesday

കരവാളൂർ പഞ്ചായത്തിൽ സിപിഐ എം പ്രതിഷേധക്കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023
പുനലൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കരവാളൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സിപിഐ എം പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കരവാളൂർ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാത്രയിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. പ്രതിഷേധക്കൂട്ടായ്മ ജില്ലാ കമ്മിറ്റിഅംഗം എസ് ബിജു ഉദ്ഘാടനംചെയ്തു. ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദ് അധ്യക്ഷനായി. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, ജലജീവൻ പദ്ധതി ഫലപ്രദമായി നടപ്പാക്കുക, എല്ലാ വാർഡുകളിലെയും കുടിവെള്ള പൈപ്പ് ലൈൻ പൂർണമായി സ്ഥാപിക്കുക, പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കുക, തൊഴിലുറപ്പ് തൊഴിലാളിയോടുള്ള വിവേചനം അവസാനിപ്പിക്കുക, ഭരണസ്തംഭനവും ഭരണസമിതി അംഗങ്ങളുടെ തമ്മിലടിയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വെസ്റ്റ് ലോക്കൽ സെക്രട്ടറി എസ് എൻ രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ ഷാജി, ഏരിയ കമ്മറ്റി അംഗങ്ങളായ വി രാമചന്ദ്രൻപിള്ള, ഷൈൻ ദീപു, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ സി അശോക്‌കുമാർ, പഞ്ചായത്ത്‌ അംഗം എ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. ടി സുരേഷ് ബാബു നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top