25 April Thursday

ജില്ലാ കേരളോത്സവം 10മുതൽ കൊല്ലത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022
കൊല്ലം
ജില്ലാ കേരളോത്സവം കലാ–-കായിക മത്സരങ്ങൾ 10 മുതൽ 12വരെ കൊല്ലത്തു നടക്കും. 10ന്‌ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനം 12ന് വൈകിട്ട് നാലിന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ അധ്യക്ഷനാകും. കലാവിഭാഗം സമ്മാനവിതരണം മുകേഷ് എംഎൽഎയും കായിക വിഭാഗം സമ്മാനവിതരണം കലക്ടർ അഫ്സാന പർവീണും നിർവഹിക്കും. ജയൻ സ്മാരക ഹാൾ, എൽബിഎസ് സ്റ്റേഡിയം, ക്യുഎസി ​ഗ്രൗണ്ട്, രാമവർമ ക്ലബ്, ആശ്രാമം മൈതാനം, ഹോക്കി സ്റ്റേഡിയം എന്നിവയാണ്‌ വേദികൾ. ആയിരത്തോളം മത്സരാർഥികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ആരോ​ഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി കെ ​ഗോപൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് എന്നിവർ പങ്കെടുത്തു.
മത്സരങ്ങളും വേദികളും 
ശനി രാവിലെ 10 മുതൽ
വേദി 1:   ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാൾ :
ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, മണിപ്പൂരി, കഥക്, ഒഡീസ്സി
വേദി 2:  - ജില്ലാ പഞ്ചായത്ത് എ പി ജെ ഹാൾ : 
കവിതാലാപനം, പ്രസംഗം ഇംഗ്ലീഷ്,  മലയാളം
വേദി 3:  - ജില്ലാ പഞ്ചായത്ത് യോഗഹാൾ: 
മൃദംഗം, തബല, ഗിറ്റാർ, വയലിൻ, മദ്ദളം, വീണ, സിത്താർ, ഹാർമോണിയം, പുല്ലാങ്കുഴൽ, ചെണ്ട, ചെണ്ടമേളം, കളിമൺ ശിൽപ്പ നിർമാണം, പുഷ്പാലങ്കാരം, മെഹന്തി
വേദി 4:   ജില്ലാ പഞ്ചായത്ത് - കോൺഫറൻസ് ഹാൾ: 
ഉപന്യാസ രചന, കവിതാ രചന, കഥാരചന, ചിത്രരചന, കാർട്ടൂൺ, ക്വിസ്
ഞായർ രാവിലെ 9 മുതൽ
വേദി 1: - 
ഓട്ടൻതുള്ളൽ, നാടോടിനൃത്തം (സിംഗിൾ), നാടോടിനൃത്തം (ഗ്രൂപ്പ്), കഥകളി (ഒരു വേഷം), മാപ്പിളപ്പാട്ട്, മാർഗംകളി, ഒപ്പന, ദഫ്മുട്ട്, വട്ടപ്പാട്ട്, കോൽക്കളി, തിരുവാതിര, സംഘനൃത്തം
വേദി 3-:  
കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം (വനിത), ലളിതഗാനം (പുരുഷൻ), ദേശഭക്തിഗാനം, നാടോടിപ്പാട്ട് (സിംഗിൾ), നാടോടിപ്പാട്ട് (​ഗ്രൂപ്പ്), വള്ളംകളിപ്പാട്ട് (കുട്ടനാടൻ ശൈലി), വള്ളംകളിപ്പാട്ട് (ആറന്മുള ശൈലി), സംഘഗാനം
തിങ്കൾ രാവിലെ 9 മുതൽ
വേദി 1 : 
മിമിക്രി, മോണോ ആക്ട്, ഏകാംഗ നാടകം (ഹിന്ദി / ഇംഗ്ലീഷ്) കഥാപ്രസംഗം, മൈം, ഏകാംഗനാടകം (മലയാളം)
കായിക മത്സരങ്ങൾ‌
ശനി 9 മുതൽ
എൽബിഎസ് സ്റ്റേഡിയം: അത്‌ലറ്റിക്‌സ്‌, വോളിബാൾ (പുരുഷൻ)
എസ്എൻ കോളേജ്: ഫുട്ബാൾ
ആശ്രാമം മൈതാനം: ക്രിക്കറ്റ്
ജില്ലാ പഞ്ചായത്ത് / ഗവ. ബോയ്സ് ഹൈസ്കൂൾ, തേവള്ളി : ചെസ്സ്
രാമവർമ്മ ക്ലബ്: ഷട്ടിൽബാഡ്മിന്റൺ (സിംഗിൾസ് )
ഷട്ടിൽ ബാഡ്മിന്റൺ (ഡബിൾസ് ) 
ഞായർ രാവിലെ 9 മുതൽ
എൽബിഎസ് സ്റ്റേഡിയം : 
ബാസ്കറ്റ് ബാൾ , വടംവലി, വോളിബോൾ, കബഡി
കടപ്പാക്കട സ്പോർട്സ് ക്ലബ് :  പകൽ മൂന്നു  മുതൽ : കളരിപ്പയറ്റ്
ആശ്രാമം മൈതാനം : ക്രിക്കറ്റ്
രാമവർമ ക്ലബ്‌  : ഷട്ടിൽബാഡ്മിന്റൺ
തിങ്കൾ രാവിലെ 9 മുതൽ
എൽബിഎസ് സ്റ്റേഡിയം: ആർച്ചറി
ജില്ലാ പഞ്ചായത്ത് അങ്കണം : പഞ്ച​ഗുസ്തി
ദത്തൻസ് നീന്തൽ ക്ലബ്, കുറ്റിച്ചിറ: നീന്തൽ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top