29 March Friday

കെഎസ്‌കെടിയു ജില്ലാ പഠനക്യാമ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

കെഎസ്‌കെടിയു ജില്ലാ പഠനക്യാമ്പ് സിപിഐ എം ചാത്തന്നൂർ ഏരിയ സെക്രട്ടറി കെ സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ
കെഎസ്‌കെടിയു ജില്ലാ പഠനക്യാമ്പിന് തുടക്കം. സിപിഐ എം ചാത്തന്നൂർ ഏരിയ സെക്രട്ടറി കെ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി വി സത്യൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സുന്ദരേശൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പി എ എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജി കനകം, ഹർഷകുമാർ, സുരേഷ് ബാബു, സി തങ്കപ്പൻ എന്നിവർ സംസാരിച്ചു.  
ആദ്യദിവസം കേരളം പുതിയ പ്രവണതകളും പ്രതിരോധവും എന്ന വിഷയത്തിൽ ഡോ. കെ എൻ ഗണേഷും സംഘടനാ ചരിത്രം വിഷയത്തിൽ കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി രതീന്ദ്രനും ക്ലാസെടുത്തു. 
വ്യാഴാഴ്‌ച വർഗീയതയുടെ പ്രത്യയശാസ്ത്രങ്ങൾ എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനും ഇന്ത്യൻ കാർഷിക പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ കർഷകസംഘം ജില്ലാ സെക്രട്ടറി ബാൾഡുവിനും ക്ലാസെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top