കൊല്ലം
കേരള നവോത്ഥാന സമിതി സംസ്ഥാന കമ്മിറ്റി ഭരണഘടനാ സംരക്ഷണ സമ്മേളനവും ബി ആർ അംബേദ്കറുടെ അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി രാമഭദ്രൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ് അധ്യക്ഷനായി. ഭരണഘടനയെക്കുറിച്ച് പാരിപ്പള്ളി രവീന്ദ്രൻ ക്ലാസെടുത്തു. അഡ്വ. എസ് പ്രഹ്ലാദൻ, വിനീതാ വിജയൻ, എ സോമരാജൻ, എസ് സുവർണകുമാർ, കെ സുശീലൻ, എസ് പി മഞ്ജു, ആലുവിള അജിത്, ചൊവ്വര സുനിൽ, പി എച്ച് മുഹമ്മദ്കുഞ്ഞ്, ജി ശശി, ഡോ. എം എ സലാം, അഡ്വ. ബി ഗോപൻ, പി അനിൽ പടിയ്ക്കൽ, ഡി ജയകുമാർ, എ മുരുകദാസ്, ജി രാജ്‌മോഹൻ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..