20 April Saturday

വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവം ഇന്നു സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022
കൊല്ലം
ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബ്ബിൽ നടക്കുന്ന വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവം ശനിയാഴ്‌ച സമാപിക്കും. ‘കല, കരുത്ത്, പ്രതിരോധം' എന്ന വിഷയത്തിൽ സെമിനാർ ഡോ. രാജാഹരിപ്രസാദ് ഉദ്ഘാടനംചെയ്‌തു. പി രാജേന്ദ്രൻ അധ്യക്ഷനായി. തമിഴ് നാടകപ്രവർത്തകൻ പ്രളയൻ, നീനാപ്രസാദ്, കലാഗവേഷകൻ ദേവേന്ദ്രനാഥ്‌, ഹരിയാന ജതൻ നാട്യമഞ്ച് പ്രവർത്തകൻ നരേഷ് പ്രേരണ, കരിവെള്ളൂർ മുരളി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ ബി മുരളീകൃഷ്ണൻ, ജി സത്യബാബു, ജി സുന്ദരേശൻ എന്നിവർ സംസാരിച്ചു. കെ വിനോദ്കുമാർ സ്വാഗതവും പി ഹുമാം റഷീദ് നന്ദിയും പറഞ്ഞു. കലാമണ്ഡലം അക്ഷയ, ഹരിയാന ജതൻ നാട്യമഞ്ച് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. 
ശനി രാവിലെ 10ന്‌ ‘ശാസ്ത്രം, സംസ്കാരം, ജനാധിപത്യം’ എന്ന വിഷയത്തിൽ സെമിനാർ ഡോ. സുനിൽ പി ഇളയിടം ഉദ്‌ഘാടനംചെയ്യും. പകൽ രണ്ടിന്‌ ‘കേരളീയ നവോത്ഥാനത്തിന്റെ പരിമിതികൾ’ എന്ന വിഷയത്തിൽ സെമിനാർ ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യും. കെ വരദരാജൻ അധ്യക്ഷനാകും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ബി രമേശ് അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top