23 April Tuesday
തീരദേശം ഒരുങ്ങി

മത്സ്യത്തൊഴിലാളി ജാഥയെ 
വരവേൽക്കാൻ

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022
കൊല്ലം
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന ജാഥയെ വരവേൽക്കാൻ ജില്ലയിൽ തീരദേശം ഒരുങ്ങി. തിങ്കളാഴ്ച ജില്ലയിൽ പ്രവേശിക്കുന്ന ജാഥയെ കക്ഷിരാഷ്‌ട്രീയം മറന്ന്‌ മത്സ്യത്തൊഴിലാളികൾ സ്വീകരിക്കും. കേന്ദ്രസർക്കാർ മണ്ണെണ്ണയുടെ വില തുടരെ വർധിപ്പിച്ചത്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ഡീസൽ വിലവർധന യന്ത്രവൽകൃത മത്സ്യബന്ധനത്തെയും സാരമായി ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസലിന്‌ റോഡുനികുതി ഈടാക്കുന്നത്‌ ഒഴിവാക്കണമെന്ന ആവശ്യവും കേന്ദ്രം തള്ളി. മത്സ്യബന്ധന ഉപകരണങ്ങൾക്ക്‌ ജിഎസ്‌ടി ഏർപ്പെടുത്തിയതും തിരിച്ചടിയായി. ഈ വിഷയങ്ങൾ ഉന്നയിച്ചും മത്സ്യഫെഡിന്‌ എതിരായ കുപ്രചാരണങ്ങൾ തുറന്നുകാട്ടിയും ഫെഡറേഷൻ 13ന്‌ തങ്കശ്ശേരിയിൽ സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം വിജയിപ്പിക്കാനും ജാഥ ആഹ്വാനംചെയ്യും. 
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്ന സംഗമം വൻവിജയമാക്കാനുള്ള പ്രചാരണവും ജാഥ നടത്തുന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ ക്യാപ്റ്റനും ടി മനോഹരൻ വൈസ് ക്യാപ്റ്റനും ക്ലൈനസ് റൊസാരിയോ മാനേജറുമായ സംസ്ഥാന ജാഥയ്ക്ക് ജില്ലയിൽ ആറു കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. തിങ്കൾ രാവിലെ 10ന് പരവൂർ, പകൽ 11ന് ഇരവിപുരം, 12ന്‌ കൊല്ലം പള്ളിത്തോട്ടം, മൂന്നിന് കാവനാട്, വൈകിട്ട്‌ നാലിന് ചവറ, അഞ്ചിന് ആലപ്പാട് എന്നിവിടങ്ങളിലാണ്‌ സ്വീകരണം. സ്വീകരണ പരിപാടികളിൽ മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും പങ്കെടുക്കുമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് എച്ച് ബേസിൽലാൽ, സെക്രട്ടറി എ അനിരുദ്ധൻ, അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പീരു മുഹമ്മദ്‌, സെക്രട്ടറി മത്യാസ് അഗസ്റ്റിൻ എന്നിവർ അറിയിച്ചു. എ സ്നാഗപ്പൻ, ടി കെ ഭാസുരാദേവി, പി ഐ ഹാരിസ്, എ സഫറുള്ള എന്നിവരാണ് ജാഥാംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top