16 April Tuesday
എൻജിഒ യൂണിയൻ സർഗോത്സവം

സിവിൽ സ്റ്റേഷൻ ഏരിയ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

എൻജിഒ യൂണിയൻ ജില്ലാതല കലോത്സവം ‘സർഗോത്സവം’ എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാകായിക സമിതി ‘ജ്വാല’ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കലോത്സവം സർഗോത്സവത്തിൽ 47 പോയിന്റോടെ സിവിൽ സ്റ്റേഷൻ ഏരിയ ഓവറാൾ ചാമ്പ്യന്മാരായി. 38 പോയിന്റുമായി ടൗൺ ഏരിയ രണ്ടാംസ്ഥാനവും 31 പോയിന്റുമായി ചാത്തന്നൂർ ഏരിയ  മൂന്നാംസ്ഥാനവും നേടി. കൊല്ലം പബ്ലിക് ലൈബ്രറിയിലെ സോപാനം ഓഡിറ്റോറിയത്തിൽ എം മുകേഷ് എംഎൽഎ കലോത്സവം ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ബി പ്രശോഭദാസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എസ് ശ്രീകുമാർ, സി ഗാഥ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ആർ അജു സ്വാഗതവും ജ്വാല കലാകായിക സമിതി കൺവീനർ ആർ രതീഷ്‌കുമാർ നന്ദിയും പറഞ്ഞു.
10 പോയിന്റ് വീതം നേടിയ എസ് ഗോപകുമാർ (ടൗൺ), എസ് കെ ആദർശ് (സിവിൽ സ്റ്റേഷൻ) എന്നിവർ പുരുഷ വിഭാഗത്തിലും 15 പോയിന്റ് നേടിയ ആർ പ്രിയങ്ക (കുണ്ടറ) വനിതാ വിഭാഗത്തിലും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരങ്ങൾ നേടി. വിജയികൾക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ സമ്മാനങ്ങൾ വിതരണംചെയ്‌തു. 21ന് പയ്യന്നൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ വിജയികൾ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top