20 April Saturday

എൻജിനിയറിങ് വിദ്യാര്‍ഥി സ്വകാര്യ 
ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
തൊടുപുഴ 
എൻജിനിയറിങ് കോളജ് വിദ്യാർഥി സ്വകാര്യ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. തൊടുപുഴ അൽ- അസ്ഹർ കോളേജിലെ രണ്ടാംവർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥി പത്തനാപുരം മാലൂർ ഷാപ്പ്മുക്ക്‌ ചാരുവിള വീട്ടിൽ എ ആർ അരുൺരാജാണ്(19) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കോളേജിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ മടത്തിക്കണ്ടത്തുള്ള ഹോസ്റ്റലിലെ മുറിയിൽ ഒറ്റയ്ക്കായിരുന്നു താമസം. തിങ്കൾ രാത്രി മരിക്കാൻ പോകുകയാണെന്ന തരത്തിൽ അരുൺ രാജ് വാട്ട്സ്ആപ്പിൽ സ്റ്റാറ്റസിട്ടിരുന്നു. പിറ്റേന്ന് ഇത് ശ്രദ്ധയിൽപ്പെട്ട അടുത്ത മുറികളിൽ താമസിക്കുന്ന സുഹൃത്തുക്കൾ അരുണിന്റെ മുറിയിലെത്തി പരിശോധിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് തൊടുപുഴ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചൊവ്വ വൈകിട്ട്‌ പൊലീസ് ഹോസ്റ്റലിലെത്തി മുറിതുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. അച്ഛൻ: രാജൻ. അമ്മ: അമ്പിളി. സഹോദരി: ആരതി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top