19 April Friday

ബൈക്ക് മോഷണം: തെന്മല സ്വദേശി ഉൾപ്പെടെ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
കളമശേരി
കുസാറ്റ് ക്യാമ്പസിനടുത്ത് വാടകയ്ക്ക്‌ താമസിക്കുന്ന മധു കൃഷ്ണന്റെ ബൈക്ക് മോഷ്ടിച്ചവരെ കളമശേരി പൊലീസ് തൃശൂരിൽനിന്ന്‌ പിടികൂടി. തിരുവനന്തപുരം വാത്തുക്കടവ് പൊന്നറനഗറിൽ വീട് നമ്പർ 105ൽ ഗോപകുമാർ (23) കൊല്ലം തെന്മല പേഴുമൂട്ടിൽ വീട്ടിൽ അഭിലാഷ് (22) എന്നിവരാണ് പൊലീസ് പിടിയിലായത്.
വാഹന ഉടമയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ തിങ്കൾ രാവിലെ വീട്ടിൽനിന്ന് ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തൃശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍  വാഹനം വിൽപ്പന നടത്തുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ ആക്രമിക്കാൻ  ശ്രമിച്ച പ്രതികളെ  ബലപ്രയോഗത്തിലൂടെയാണ്‌ കസ്റ്റഡിയില്‍ എടുത്തത്‌. എസ്എച്ച്ഒ വിപിന്‍ ദാസിന്റെ നേതൃത്വത്തിൽ എസ്ഐ ജോസഫ്, എസ്‌സിപിഒമാരായ ശ്രീജിത്, ശ്രീജിഷ്, സിപിഒ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top