29 March Friday

ജില്ലാ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
കൊല്ലം
ഉമിനീർ ഗ്രന്ഥിയിലെ കല്ല് നീക്കംചെയ്ത അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ജില്ലാ ആശുപത്രിയിലെ വിദഗ്ധസംഘം. ഗ്രന്ഥിവീക്കവും വേദനയും കാരണം ചികിത്സതേടിയ മുപ്പതുകാരനിലായിരുന്നു ശസ്ത്രക്രിയ. ഉമിനീർ ഗ്രന്ഥയിലെ നാളിക്കുള്ളിൽ കണ്ടെത്തിയ മൂന്ന് സെന്റീമീറ്റർ നീളമുള്ള കല്ലാണ് നീക്കംചെയ്തത്. വായയ്ക്ക് ഉള്ളിൽ ലോക്കൽ അനസ്‌തേഷ്യ മാത്രം നൽകിയായിരുന്നു ശസ്ത്രക്രിയ. ഉമിനീർ ഗ്രന്ഥിയിലെ നാളി സംരക്ഷിച്ചാണ് കല്ല് നീക്കിയത്. ഇഎൻടി വിഭാഗത്തിലെ ഡോ. അജിത്‌രാജിന്റെ നേതൃത്വത്തിൽ ഡോക്ടര്‍മാരായ ബബിത, ശ്രീജ, നഴ്‌സിങ് ഓഫീസർമാരായ ഷൈമ, ദീപ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top