28 March Thursday

യാനങ്ങളിൽ മിന്നൽപരിശോധന; 3.70 ലക്ഷം പിഴചുമത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022
കൊല്ലം
യാനങ്ങളിൽ മിന്നൽപരിശോധനയിൽ  3.70ലക്ഷം പിഴ ചുമത്തി. അഷ്ടമുടിക്കായലിൽ അനധികൃതമായി പുരവഞ്ചികളും മറ്റ് വള്ളങ്ങളും സർവീസ് നടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തുറമുഖ വകുപ്പും പൊലീസും ചേർന്ന്‌ അഷ്ടമുടി, പ്രാക്കുളം, സാമ്പ്രാണിക്കോടി, മൺറോതുരുത്ത് എന്നിവിടങ്ങളിലാണ്‌  പരിശോധന നടത്തിയത്‌. 12 യാനങ്ങളിലാണ്‌ പരിശോധന നടന്നത്‌. ഇതിൽ ആറും ഹൗസ്‌ബോട്ടുകളായിരുന്നു. രജിസ്ട്രേഷൻ, ജീവൻ സുരക്ഷാ ഉപകരണങ്ങൾ, സർവേ, ലൈസൻസ് എന്നിവ ഇല്ലാത്തവർക്കാണ് പിഴ ചുമത്തിയത്.   
കേരള മാരിടൈം ബോർഡിലെ സർവെയർ മരിയ പ്രോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം പോർട്ട് കൺസർവേറ്റർ ബിനു, സിപിഒ ആർ മഹേഷ്, മാത്യൂ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top