19 April Friday

വർഗീയതയ്ക്കെതിരായ പോരാട്ടം 
ശക്തിപ്പെടണം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

സിപിഐ എം ശൂരനാട് ഏരിയ സമ്മേളനത്തോട്‌ അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യുന്നു

ശൂരനാട്
രാജ്യത്ത് എല്ലാത്തരം വർഗീയതയ്‌ക്കുമെതിരായ പോരാട്ടം ശക്തിപ്പെടേണ്ടതുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ശൂരനാട് വായനശാല ജങ്‌ഷനിൽ സിപിഐ എം ശൂരനാട് ഏരിയ സമ്മേളനത്തോട്‌ അനുബന്ധിച്ച് മതം മതേതരത്വം വർഗീയത എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് രൂപീകരണത്തിന്റെ ശതാബ്ദിയോടെ ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനുള്ള അജൻഡയാണ് നടപ്പാക്കുന്നത്. അതിന്‌ ഇനി നാലുവർഷേമാണുള്ളത്‌.  മതത്തെ മനുഷ്യനെ വിഭജിക്കാനുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് ആർഎസ്എസ്. 
മതം ഭരണത്തിൽ ഇടപെടാനോ ഭരണകൂടം മതത്തിൽ ഇടപെടാനോ പാടില്ല. ഏതെങ്കിലും ഒരു മതത്തിനുവേണ്ടി നിലകൊള്ളുന്ന ഭരണകൂടം ആകരുത് രാജ്യത്ത് ഉണ്ടാകേണ്ടത്.  മതത്തിന്റെ രാഷ്ട്രീയമായ ദുരുപയോഗമാണ് വർഗീയത. ബാബ്‌റി മസ്ജിദ് തകർത്തതിനുശേഷം കാശിയിലെയും മധുരയിലെയും ആരാധനാലയങ്ങളും തകർക്കാൻ ആസൂത്രണം നടക്കുന്നു. വർഗീയ ഫാസിസത്തിനെതിരെ മതവിശ്വാസികളെക്കൂടി അണിനിരത്തിക്കൊണ്ടുള്ള പോരാട്ടങ്ങൾ ഉയർന്നുവരണം–-അദ്ദേഹം പറഞ്ഞു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള അധ്യക്ഷനായി. കെ ശിവപ്രസാദ് സ്വാഗതവും കെ ചന്ദ്രബാബു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top