19 April Friday

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജാഥയ്ക്ക് സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

എൻആർഇജി വർക്കേഴ്സ് യൂണിയൻ വടക്കൻ മേഖല ജാഥയ്ക്ക് പന്മന വെറ്റമുക്കിൽ നൽകിയ സ്വീകരണം

ചവറ
എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ വടക്കൻമേഖലാ ജാഥയ്ക്ക് ചവറയിൽ ഉജ്വല സ്വീകരണം നൽകി. വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി തൊഴിലുറപ്പു തൊഴിലാളികൾ 12ന് കൊല്ലം ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണാർഥമാണ് ആറു മുതൽ 10വരെ ജാഥകൾ പര്യടനം നടത്തുന്നത്. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സി രാധാമണി ക്യാപ്റ്റനും വൈസ് പ്രസിഡന്റ്‌ ആർ രാമചന്ദ്രൻപിള്ള മാനേജരുമായ വടക്കൻമേഖലാ ജാഥയുടെ രണ്ടാംദിന പര്യടനം  തെക്കുംഭാഗം നടയ്ക്കാവിൽനിന്ന്‌ ആരംഭിച്ചു. ടി എൻ നീലാംബരൻ അധ്യക്ഷനായി. ബീനാ ദയൻ സ്വാഗതം പറഞ്ഞു. സി രാധാമണി, ആർ രാമചന്ദ്രൻപിള്ള, ശശി എന്നിവർ സംസാരിച്ചു. 
തേവലക്കര മുള്ളിക്കാലയിലെ സ്വീകരണ യോഗത്തിൽ ജി ജയകുമാർ അധ്യക്ഷനായി.സോമശേഖരൻനായർ സ്വാഗതം പറഞ്ഞു.  പി കെ ബാലചന്ദ്രൻ, വി അനിൽ, കെ മനോഹരൻ എന്നിവർ സംസാരിച്ചു. 
ചവറ മടപ്പള്ളിയിൽ രമാദേവി അധ്യക്ഷയായി. അനിൽകുമാർ സ്വാഗതം പറഞ്ഞു. എൻ വിക്രമക്കുറുപ്പ്, സി രതീഷ് എന്നിവർ സംസാരിച്ചു. പന്മന വെറ്റമുക്കിൽ എസ് സന്തോഷ് അധ്യക്ഷനായി. എം വി പ്രസാദ് സ്വാഗതം പറഞ്ഞു. പി കെ ബാലചന്ദ്രൻ, ആർ രവീന്ദ്രൻ, ആർ സുരേന്ദ്രൻപിള്ള, ഷീനാ പ്രസാദ്, കെ എ നിയാസ്, എൽ വിജയൻനായർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top