26 April Friday

കര്‍ഷകത്തൊഴിലാളി 
സംയുക്ത കണ്‍വന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
കൊട്ടാരക്കര 
ഇടതുപക്ഷ കർഷകത്തൊഴിലാളി സംയുക്ത പ്രക്ഷോഭത്തിന്റെ ഭാ​ഗമായി ആ​ഗസ്റ്റ് ഒന്നിന് നടക്കുന്ന കൊല്ലം ഹെഡ് പോസ്റ്റ്ഓഫീസ് മാർച്ചിന്‌ മുന്നോടിയായി കെഎസ്‌കെടിയു, ബികെഎംയു സംഘടനകളുടെ സംയുക്ത ജില്ലാ കൺവൻഷൻ ചേർന്നു. കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ രതീന്ദ്രൻ ഉദ്ഘാടനംചെയ്തു. എ മുസ്തഫ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി വി സത്യൻ, സെക്രട്ടറി പി എ എബ്രഹാം, മുൻ മന്ത്രി കെ രാജു, കെ ജി കനകം, കെ ഹർഷകുമാർ തുടങ്ങിയവർ സംസാരിച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, രാജ്യത്ത് സമൂല ഭൂപരിഷ്കാരം നടപ്പാക്കുക, ഭൂമിയും വീടും ഇല്ലാത്തവർക്ക് അവ നല്‍കുക, ദളിതർക്ക് എതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top