10 July Thursday

വെടിയേറ്റ തെരുവുനായ 
ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

വെടിയേറ്റ തെരുവുനായ കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ

കരുനാഗപ്പള്ളി 
പാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ തെരുവുനായയുടെ ജീവൻ രക്ഷിക്കാൻ ശ്രമം തുടരുന്നു. വെടിയേറ്റ് ഗുരുതര പരിക്കുകളോടെ കഴിഞ്ഞദിവസം കായംകുളത്തിനു സമീപം കണ്ടെത്തിയ നായയെ മൃഗസ്നേഹികളാണ് കരുനാഗപ്പള്ളി കല്ലേലിഭാഗത്തുള്ള സ്വകാര്യ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിലെ വ്രണം കാരണം അവശനിലയിലായ നായയെ തിങ്കൾ വൈകിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. ഡോ. അഖിലിന്റെ നേതൃത്വത്തിൽ ചികിത്സ നടത്തിയെങ്കിലും രോഗംകുറയുന്നതായി കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചിന്റെ ഭാഗത്ത് മൂന്ന് വെടുയുണ്ടകൾ തറച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഓപ്പറേഷനിലൂടെ വെടിയുണ്ട പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. നായക്ക് രോഗാണുബാധ കൂടുതലാണ്. ഇത്‌ കുറഞ്ഞാലേ ശസ്‌ത്രക്രിയ നടത്തൂ. രക്തത്തിന്റെ അളവും കുറവാണ്. എയർഗൺ ഉപയോഗിച്ച്‌ ആരെങ്കിലും വെടിവച്ചതാകാം എന്നാണ്‌ നിഗമനം. വേട്ടക്കാർ ചെയ്തതാണോ തീവ്രവാദസ്വഭാവമുള്ള സംഘടനകൾ പരിശീലനം നടത്തിയതാണോ എന്ന സംശയവുമുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top