25 April Thursday

അച്ചന്‍കോവില്‍ പ്രീ-മെട്രിക് 
ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

ഉദ്ഘാടനത്തിനൊരുങ്ങിയ അച്ചൻകോവിൽ പ്രീ-മെട്രിക് ഹോസ്റ്റൽ കെട്ടിടം

കൊല്ലം
പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ അച്ചൻകോവിലിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റൽ കെട്ടിടം ബുധൻ വൈകിട്ട് നാലിന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനാകും. കിഫ്ബിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ ചെലവിൽ കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപറേഷൻ മുഖേനയാണ് നിർമാണം പൂർത്തീകരിച്ചത്. നൂറു പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നു നിലകളിലായാണ് കെട്ടിടം. താഴത്തെ നിലയിൽ റിക്രിയേഷൻ റൂം, അടുക്കള, സ്റ്റാഫ് റൂം, വർക്ക് ഏരിയ, ഡൈനിങ് ഹാൾ, സന്ദർശന മുറി എന്നിവയും ഒന്നാമത്തെ നിലയിൽ ഡോർമെറ്ററി, വായനശാല, പഠനമുറി രണ്ടാമത്തെ നിലയിൽ ഡോർമെറ്ററി മാത്രമായുമാണ്‌ സജീകരിച്ചിട്ടുള്ളത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top