26 April Friday
ഗുസ്‌തിതാരങ്ങൾക്ക്‌ ഐക്യദാർഡ്യം

കായികതാരങ്ങളുടെ സംഗമത്തിൽ പ്രതിഷേധ ജ്വാല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കായികതാരങ്ങൾ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധസംഗമത്തിലെ വടംവലിയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ് പങ്കാളിയായപ്പോൾ

കൊല്ലം
നീതിക്കായി ഡൽഹിയിൽ സമരംചെയ്യുന്ന ഗുസ്‌തിതാരങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി ജില്ലയിലെ കായികതാരങ്ങൾ ചിന്നക്കടയിൽ ഒത്തുചേർന്നു. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ, വിവിധ കായിക സംഘടനകൾ, കൊല്ലം മാസ്‌, ഒഎൻവി പഠന കേന്ദ്രം എന്നിവ സംയുക്‌തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ തീർത്തത്‌ പ്രതിഷേധജ്വാല. ഞങ്ങൾ സമരംചെയ്യുന്ന കായികതാരങ്ങൾക്കൊപ്പമെന്ന മുദ്രാവാക്യമുയർത്തി.  ഓരോ അസോസിയേഷനുകളും പ്രത്യേക ജേഴ്‌സി അണിഞ്ഞ്‌ അവരുടെ കായിക ഇനങ്ങളുടെ ഡെമോയും അവതരിപ്പിച്ചാണ്‌ പ്രതിഷേധത്തിൽ അണിചേർന്നത്‌. യോഗം അന്താരാഷ്‌ട്ര ചെസ്‌ മാസ്‌റ്റർ ജുബിൻ ജിമ്മി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ എക്‌സ്‌ ഏണസ്‌റ്റ്‌ അധ്യക്ഷനായി. മാസ്‌ സെക്രട്ടറി എ റഷീദ്‌ സ്വാഗതംപറഞ്ഞു. കെ രാമഭദ്രൻ, കരാട്ടെ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ രഘുകുമാർ, കെ രാധാകൃഷ്‌ണൻ, ഗോപകുമാർ, അനിൽ, എ സബീബുള്ള, ഗിരിജ സുന്ദരൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top