18 April Thursday

പ്രതാപവർമ തമ്പാന്‌ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ജി പ്രതാപവർമ തമ്പാന്റെ മൃതദേഹത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പുഷ്പചക്രം അർപ്പിക്കുന്നു

 കൊല്ലം

കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ ജി പ്രതാപവർമ തമ്പാന്റെ മൃതദേഹം കുടുംബവീടായ പേരൂർ മുല്ലവനം വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ ഗോകുൽവർമ ചിതയ്‌ക്ക്‌ തീകൊളുത്തി. രാവിലെ തേവള്ളിയിലെ വീട്ടിലും തുടർന്ന്‌ ഡിസിസി ഓഫീസിലും ചാത്തന്നൂരിലും പേരൂർ സർവീസ് സഹകരണ ബാങ്കിലും പൊതുദർശനത്തിനു വച്ചശേഷമാണ് സംസ്കരിച്ചത്. തമ്പാന് അന്തിമോപചാരം അർപ്പിക്കാൻ എല്ലായിടത്തും നിരവധി പേരെത്തി. 
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ജെ ചിഞ്ചുറാണി പുഷ്പചക്രം അർപ്പിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ ചാത്തന്നൂരിലെ പൊതുദർശനത്തിലും മന്ത്രി എം വി ഗോവിന്ദൻ വീട്ടിലുമെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, വി എം സുധീരൻ, നിയമസഭാ സെക്രട്ടറി എ എം ബഷീർ, സ്പീക്കർക്കുവേണ്ടി സെക്രട്ടറി മനോഹരൻപിള്ള, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സാം കെ ഡാനിയൽ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി ആർ മഹേഷ്, പി സി വിഷ്ണുനാഥ്, എം നൗഷാദ്, പി എസ്  സുപാൽ, സുജിത്‌ വിജയൻപിള്ള, ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top