25 April Thursday

മെ​ഗാ മെഡിക്കല്‍ ക്യാമ്പ് ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
കൊട്ടാരക്കര 
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടാരക്കര യൂണിറ്റും ക്രിസ്തുരാജ് ഹോസ്പിറ്റലും  സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആശുപത്രി അങ്കണത്തിൽ ശനി രാവിലെ എട്ടിന് മന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്​ഘാടനംചെയ്യും. മുട്ടുമാറ്റിവയ്ക്കൽ, ആർത്രോസ്കോപ്പി, തോൾകുഴ തെറ്റിമാറൽ തുടങ്ങിവയ്‌ക്ക്‌ ചികിത്സയും ആന്തരാവയവങ്ങളുടെ പരിശോധനയും ലഭ്യമാണ്. എല്ലിന്റെ തേയ്മാനം അറിയുന്നതിനുള്ള ബോൺ ഡെൻസിറ്റി ടെസ്റ്റ്, പുകവലിക്കാർക്കും കശുവണ്ടിത്തൊഴിലാളികൾക്കും ശ്വാസകോശ പ്രവർത്തന നിർണയം എന്നിവ സൗജന്യമായിരിക്കുമെന്ന് ആശുപത്രി മാനേജിങ്‌ പാർട്ണർ ജോർജ് വർഗീസ്, പിആർഒ വിനോദ്കുമാർ, വ്യാപാരി വ്യവസായി യൂണിറ്റ്‌ പ്രസിഡന്റ് എം ഷാഹുദീൻ, ജനറൽ സെക്രട്ടറി സാമുവൽകുട്ടി, ട്രഷറർ കെ കെ അലക്സാണ്ടർ, വർക്കിങ്‌ പ്രസിഡന്റ് സി എസ് മോഹൻദാസ്, റെജി നിസ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top