കൊട്ടാരക്കര
സംഭാവന ആവശ്യപ്പെട്ട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ എൻജിഒ അസോസിയേഷൻ നേതാക്കളുടെ അതിക്രമം. വനിതാ ജീവനക്കാരോട് തട്ടിക്കയറുകയും ഫയലുകൾ വലിച്ചെറിയുകയും ചെയ്‌ത സംഘം തടയാൻ ശ്രമിച്ച ജീവനക്കാരനെ മർദിക്കുകയുംചെയ്തു. വെള്ളി പകൽ 11നായിരുന്നു സംഭവം.
എൻജിഒ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗവും പിറവന്തൂർ പഞ്ചായത്ത് ഓഫീസിലെ അക്കൗണ്ടന്റുമായ രാജേഷ്, കൊട്ടാരക്കര താലൂക്ക് ഓഫീസ് സീനിയർ ക്ലർക്കും അസോസിയേഷൻ നേതാവുമായ അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അസോസിയേഷന്റെ വാർഷിക സമ്മേളനത്തിന്റെ പിരിവിനാണ് ഇവർ എത്തിയത്. സംഭാവന അടുത്തദിവസം നൽകാമെന്ന് ജീവനക്കാർ അറിയിച്ചതോടെ പ്രകോപിതരായ ഇവർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റ സീനിയർ ക്ലർക്കിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..