26 April Friday

തീരത്ത് 
‘നിധി’ത്തിരക്ക്‌ !

സ്വന്തം ലേഖകൻUpdated: Wednesday Jul 6, 2022

കൊല്ലം ബീച്ചിൽനിന്ന്‌ കിട്ടിയ വളയും നാണയശേഖരവുമായി യുവാവ്‌

കൊല്ലം
കൊല്ലം ബീച്ചിൽ ‘നിധി’ തേടിയെത്തുന്നവരുടെ തിരക്ക്‌. കടൽക്ഷോഭത്തെ തുടർന്ന് സന്ദർശനവിലക്ക്‌ ഏർപ്പെടുത്തിയെങ്കിലും ശക്തമായ തിരയുടെ പിറകെപോയി നിധിതേടുകയാണ് ഒരുകൂട്ടം. കടലിൽ കളിക്കുന്നതിനിടയിൽ നഷ്ടപ്പെടുന്ന ആഭരണങ്ങളും നാണയങ്ങളും കാലവർഷത്തിൽ തീരക്കടൽ കലങ്ങിമറിയുമ്പോൾ തിരയോടൊപ്പം തീരത്തെത്തും. 
ഇത്തരത്തിൽ വരുന്നവ ശേഖരിക്കാനാണ് മത്സ്യത്തൊഴിലാളികളും ചെറുപ്പക്കാരും പ്രദേശവാസികളും ഉൾപ്പെടുന്ന സംഘങ്ങൾ എത്തുന്നത്‌. രാവിലെ മുതൽ ഓരോ തിരമാലയും പിൻവലിയുന്നത് നോക്കിനിൽക്കുകയാണ്‌ ഇവർ. മോതിരം, വള, മാല, പാദസരം ഉൾപ്പെടെയുള്ള ആഭരണം ഇവരിൽ പലർക്കും ലഭിച്ചതായും അവകാശപ്പെട്ടു. 
കൂറ്റൻ തിരമാലകളെ വകവയ്ക്കാതെയുള്ള ഇവരുടെ സാഹസികത കാണാനും നിരവധി പേർ എത്തിച്ചേരുന്നു. കരയുടെ പകുതിയോളം കടലെടുത്ത ബീച്ചിൽ ലൈഫ്ഗാർഡ്, പൊലീസ് നിരീക്ഷണം ശക്തമാണ്. ബീച്ചിലേക്കുള്ള പ്രവേശനം കയർകെട്ടി തിരിച്ചിട്ടുണ്ട്. കടലിൽ ഇറങ്ങി പരിചയമുള്ളവരായതിനാലാണ്‌ ഇവരെ തടയാതിരുന്നതെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top