06 July Sunday
പട്രോളിങ് ശക്തമാക്കും

കൊല്ലം ബീച്ചില്‍ 
പൊലീസ് 
എയ്ഡ് പോസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
കൊല്ലം
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ബീച്ച് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് കലക്ടർ അഫ്സാന പർവീൺ. ചേംബറിൽ ചേർന്ന സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം. 
കൊല്ലം, അഴീക്കൽ, മുക്കം–--താന്നി ബീച്ച് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അവധിദിവസങ്ങളിലാകും പരിപാടികൾ. തുടർന്ന് ശുചിത്വമിഷന്റെ സഹകരണത്തോടെ മാലിന്യമുക്ത ക്യാമ്പയിനും നടത്തും. കൊല്ലം ബീച്ചിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. മൂന്ന് ബീച്ചിലെയും പൊലീസ് പട്രോളിങ് കൂടുതൽ കാര്യക്ഷമമാക്കും. മതിയായ സൂചനാ ബോർഡുകളും മിനി മാസ്റ്റ്‌ ലൈറ്റും സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ബീച്ചിലെ മാലിന്യസംസ്‌കരണത്തിന് ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
എഡിഎം ആർ ബീനാറാണി, സിറ്റി പൊലീസ് അസിസ്റ്റന്റ് കമീഷണർ ജി ഡി വിജയകുമാർ, മയ്യനാട് പഞ്ചായത്ത് സെക്രട്ടറി എ സുധീർ, ആലപ്പാട് പഞ്ചായത്ത് സെക്രട്ടറി ബി രേഖ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top